Bollywood
കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുണ്ട് – രാധിക ആപ്തേ
കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുണ്ട് – രാധിക ആപ്തേ
By
ഇന്ത്യൻ സിനിമയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് രാധിക ആപ്‌തെ . കഥാപാത്രം ആവശ്യപ്പെടുന്ന എന്ത് സാഹസവും ഏറ്റെടുക്കുന്ന നടിയാണ് രാധക ആപ്‌തെ. അതുകൊണ്ടു തന്നെ സിനിമാക്കാർക്ക് വളരെ പ്രിയങ്കരിയാണ് രാധിക .ഹരം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് രാധിക അപ്‌തെ എന്ന നടിയെ മലയാളികള്‍ക്ക് പരിചയം.
കബാലി എന്ന ചിത്രത്തില്‍ രജനികാന്തിനും നായികയായതോടെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് രാധികയ്ക്ക് ഒരു താരപരിവേഷം കിട്ടി.
എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെ നിഴലിലൊതുങ്ങുന്ന നായികയല്ല രാധിക അപ്‌തെ. രാധിക നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലാകുന്നത്. നേഹ ധൂപിയ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെ, കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് രാധിക അപ്‌തെ വെളിപ്പെടുത്തി.
റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്ബോള്‍ സ്വയം ഏതെങ്കിലും വികാരങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു. അത്തരം ചില അനുഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ഷൂട്ടിങിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്. അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു- രാധിക അപ്‌തെ പറഞ്ഞു.
radhika apte about co actors