Bollywood
അഭിനയം അവസാനിപ്പിച്ച സൈറയുടെ തീരുമാനത്തെ വിമർശിച്ച നടൻ സിദ്ധാര്‍ത്ഥ്!
അഭിനയം അവസാനിപ്പിച്ച സൈറയുടെ തീരുമാനത്തെ വിമർശിച്ച നടൻ സിദ്ധാര്‍ത്ഥ്!
By
നടി സൈറ വസീമിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്.വിശ്വാസത്തില്‍ നിന്ന് അകന്നതിനാല്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് നദി സൈറ വസീം പറഞ്ഞത് .ഇതിനെതിരെ ആണ് സിദ്ധാർഥ് വിമർശനവുമായി എത്തിയത് . മതമാണ് അഭിനയത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെങ്കില്‍ സൈറ ഈ മേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
”ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളത് എന്തായാലും നിങ്ങള്‍ക്ക് ചെയ്യാം. നിങ്ങളുടെ ഭാവിയില്‍ നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ കലയും നമ്മുടെ തൊഴിലും നമ്മുടെ ജീവിതമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ മതത്തെ മാറ്റി നിര്‍ത്താന്‍ പോരാടണം. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ ഇതിന് പ്രേരിപ്പിച്ചതെങ്കില്‍ നിങ്ങള്‍ ഇവിടേക്ക് പറ്റിയ ആളല്ല”- സൈറ വസീമിന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നകാര്യം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സൈറ ആരാധകരെ അറിയിച്ചത്. അഞ്ച് വര്‍ഷമായി തന്‍റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷം ലഭിച്ചിട്ടില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് തന്‍റെ സ്ഥലമായി അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, പക്ഷെ താന്‍ അറിയാതെ തന്നെ തന്‍റെ വിശ്വാസത്തില്‍ നിന്ന് അകലുകയായിരുന്നെന്നുമാണ് സൈറ ട്വീറ്റ് ചെയ്തത്.
”എപ്പോഴും എന്‍റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്‍റെ മതവുമായുള്ള എന്‍റെ ബന്ധം പ്രശ്നത്തിലാകുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധികുന്നില്ലെന്നും ഞാന്‍ എന്‍റെ അറിവില്ലായ്മയാല്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി.” ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം പറയുന്നു.
Siddharth responds to Zaira Wasim’s decision to quit acting
