മകൾ വളർന്നത് എങ്ങനെ ഇതിലും മനോഹരമായി വർണിക്കാൻ സാധിക്കും? അത്രക്ക് കാവ്യാത്മകമായാണ് അശ്വതി തനറെ മകളുടെ പിറന്നാൾ വര്ണിച്ചിരിക്കുന്നത്.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ;
ഓരോ വട്ടം കുളിപ്പിക്കുമ്പോഴും പറയും ‘ആറു വയസ്സാകാറായി, ഇനി തൊട്ട് തന്നേ കുളിച്ചോണം’
.
ഓരോ ഉരുളയ്ക്കും ഒപ്പം ചോദിക്കും ‘തന്നെ വാരി കഴിച്ചൂടെ? ആറു വയസ്സാകാറായി, എല്ലാടത്തും അമ്മ കൂടെ വരുവോ’?
.
ഓരോ വട്ടവും ഒക്കത്ത് കയറുമ്പോൾ ഓർമിപ്പിക്കും, ‘ഇനി എടുത്തോണ്ട് നടക്കാൻ വയ്യ മോളെ, നീ വലുതായില്ലേ’!
.
ഓരോ രാത്രിയും ഓർമ്മിപ്പിക്കും…ബിഗ് ഗേൾ ആയി. ഇനി തൊട്ട് ഒറ്റയ്ക്ക് കിടന്നോണം. .
.
എന്നിട്ട് പിന്നേം തോർത്തെടുത്ത് പിന്നാലെ ചെല്ലും, പിന്നേം നെയ്യ് കൂട്ടി ഉരുളയുരുട്ടും, പിന്നേം വലിച്ചെടുത്ത് ഒക്കത്തിരുത്തും, അവള് കുറച്ചു നാളൂടെ നമ്മടെ കൂടെ കിടക്കട്ടെ ല്ലേ
അവളുടെ അച്ഛനോട് പറഞ്ഞുറപ്പിക്കും. ഇന്ന് രാവിലെ പിറന്നാൾ ഉടുപ്പിട്ട് സ്കൂളിൽ പോകാൻ തിരക്ക് കൂട്ടുമ്പോൾ ‘ഒരു വാ കൂടി’ ന്ന് ഇഡ്ഡലി നീട്ടിയ അമ്മയോട് ‘ഇന്നും കൂടി മതി ട്ടോ…നാളെ തൊട്ട് ഞാൻ തന്നെ കഴിച്ചോളാമെന്ന്’ പ്രഖ്യാപിച്ചു മകൾ ! ‘ഓഹ് പിന്നേ…വാരി തന്നില്ലേൽ ഒന്നും വയറ്റിലോട്ട് ചെല്ലലുണ്ടാവില്ല’ ന്ന് പിറുപിറുക്കുമ്പോൾ ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ ‘അശ്വതി, ഇറ്റ്സ് എ ഗേൾ’ ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേ !!
aswathy sreekanth about daughter