Bollywood
ഇതെനിക്ക് ഒരേസമയം സങ്കടവും സന്തോഷവും നൽകുന്നു – ജൂഹി ചൗള
ഇതെനിക്ക് ഒരേസമയം സങ്കടവും സന്തോഷവും നൽകുന്നു – ജൂഹി ചൗള
By
Published on
ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ലണ്ടന്‍ പഠനം പൂര്‍ത്തിയാക്കിയ വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ ബോളിവുഡ് കോളങ്ങളില്‍ നിറഞ്ഞവയിലൊന്ന്. ഇപ്പോഴിതാ മറ്റൊരു താരപുത്രിയും ബിരുദ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മറ്റാരുമല്ല, ഷാറൂഖിന്റെ പ്രിയ ജോഡി ജൂഹി ചൗളയുടെ മകള്‍ ജാന്‍വിയാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
മകള്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് ജൂഹി ചൗള സന്തോഷം പങ്കുവച്ചത്. ജാന്‍വിയുടെ സ്‌കൂളിലെ അവസാനദിവസം പകര്‍ത്തിയ ചിത്രമാണ് ജൂഹി പങ്കുവച്ചിരിക്കുന്നത്. ഒരേ സമയം സന്തോഷവും സങ്കടവും എന്നാണ് ഇതോടൊപ്പം കുറിച്ചത്.
ജാന്‍വിയെക്കൂടാതെ 15കാരനായ ഒരു മകന്‍ കൂടെയുണ്ട് ജൂഹിക്ക്, അര്‍ജ്ജുന്‍.ബിസിനസ്സുകാരന്‍ ജയ് മെഹ്തയാണ് താരത്തിന്റെ ഭര്‍ത്താവ്.
Juhi chawla about daughter
Continue Reading
You may also like...
Related Topics:Daughter, Juhi Chawla