മധുര രാജ തിയേറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത് . വൻ പ്രതീക്ഷയുമായി ആണ് ചിത്രം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ് ആണ് എത്തുന്നത് . ചിത്രത്തിൽ സണ്ണി ലിയോണും ഉണ്ടെന്നുള്ള വാർത്ത വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. സണ്ണി ലിയോണിന്റെ ഗ്ലാമര്‍ ചിത്രം ഉൾപ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റർ എന്ന രീതിയിൽ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സ്ഥിരീകണവുമായി മധുരരാജ ടീം തന്നെ നേരിട്ട് രംഗത്തുവന്നത്. സണ്ണി ലിയോണിന്റെ ഔദ്യോഗിക പോസ്റ്ററുകൾ റിലീസ് ചെയ്തിട്ടില്ലെന്നും ഇങ്ങനെയൊരു രംഗമോ വേഷമോ ചിത്രത്തിലെല്ലെന്നും അണിയറപ്രവര്‍ത്തകർ വ്യക്തമാക്കി. സിനിമയെ ആക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ അപകീർത്തികരമാണെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിനിമയിലെ ഗാനരംഗത്തിലാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലുമായിരുന്നു . ഏപ്രിൽ 12നാണ് മധുരരാജ തിയറ്ററുകളിലെത്തുക.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...