Connect with us

24 മണിക്കൂറുകൊണ്ട് ഫേസ്ബുക്കിൽ മാത്രം 4 ലക്ഷം കാഴ്ചക്കാർ; സച്ചിൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ് !!!

Malayalam Breaking News

24 മണിക്കൂറുകൊണ്ട് ഫേസ്ബുക്കിൽ മാത്രം 4 ലക്ഷം കാഴ്ചക്കാർ; സച്ചിൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ് !!!

24 മണിക്കൂറുകൊണ്ട് ഫേസ്ബുക്കിൽ മാത്രം 4 ലക്ഷം കാഴ്ചക്കാർ; സച്ചിൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ് !!!

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ സച്ചിന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ 24 മണിക്കൂർ കൊണ്ട് ഫേസ്ബുക്കിൽ മാത്രം നാല് ലക്ഷം പേരാണ് കണ്ടത്. ഇതുവരെ 8 ലക്ഷം കാഴ്ചക്കാരാണ് ട്രെയ്‌ലർ കണ്ടത്.

നടന്‍ ദിലീപിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് ഒരുങ്ങുന്നത്.

ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്‍കുഞ്ഞു ജനിച്ച സന്തോഷവും ,പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥ്‌ന്റെ കുഞ്ഞിന് ‘സച്ചിന്‍ ‘ എന്ന് പേരിട്ടു. ചിത്രത്തില്‍ സച്ചിന്റെ അച്ഛനായി എത്തുന്നത് മണിയന്‍ പിള്ള രാജുവാണ് . ആ അച്ചന്റേയും മകന്റെയും കൂട്ടുകാരുടെയും കഥ പറയുന്ന ചിത്രമാണ് സന്തോഷ് നായര്‍ സംവിധാനം നിര്‍വഹിച്ച സച്ചിന്‍ . ഒരുകൂട്ടം നാട്ടിന്‍ പുറത്തെ യുവാക്കളുടെ ക്രിക്കറ്റ് ഭ്രാന്തും അടിയും ബഹളവും സ്‌നേഹവും എല്ലാം കൂടിയ ക്ലീന്‍ കോമഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം.


നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി കാണുന്ന രണ്ട് ക്ലബ്ബുങ്ങള്‍ ,അവര്‍ ഉണ്ടാക്കുന്ന ആഘോഷാരവങ്ങളും , ആവേശവത്തിന്റെയും ത്രില്ലിലാണ് ചിത്രം മുന്നോട്ട് പോവുന്നത്. ബ്രദേര്‍സ് ലെവന്‍ എന്ന ടീമിന്റെ ക്യാപ്റ്റനായി രമേശ് പിഷാരടി എത്തുമ്ബോള്‍ , ജെറീസ് ലെവന്‍സ് ശക്തിയായി നില്‍ക്കുന്നത് ധ്യാന്‍ ചെയ്യുന്ന കഥാപാത്രം സച്ചിന്‍ തന്നെയാണ്. ഈ രണ്ടു ടീമിനിടയില്‍ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളും രമേശ് പിഷാരടിയുടെ പെങ്ങളായ അഞ്ജലിയുമായി സച്ചിനുണ്ടാക്കുന്ന പ്രണയുവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം .


ഫഹദ് ഫാസില്‍ നായകനായ മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.2014 ല്‍ ഇറങ്ങിയ നിവിന്‍ പൊളി ചിത്രം 1983 ശേഷം ക്രിക്കറ്റ് സിനിമ എത്തുമ്ബോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഹരിനാരായണന്റ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 12 നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത് .

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

sachin trailer views 4 lak in 24 hours


More in Malayalam Breaking News

Trending

Recent

To Top