Actress
അവളെ നഷ്ടപ്പെട്ടു! ഹൃദയം നുറുങ്ങുന്ന വേദനയോടെ ചന്ദ്ര ലക്ഷ്മൺ, ചേർത്ത് നിർത്തി ഉറ്റവർ
അവളെ നഷ്ടപ്പെട്ടു! ഹൃദയം നുറുങ്ങുന്ന വേദനയോടെ ചന്ദ്ര ലക്ഷ്മൺ, ചേർത്ത് നിർത്തി ഉറ്റവർ
By
സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുജാത എന്ന സീരിയലില്‍ നായിക-നായകന്മാരായി അഭിനയിക്കുകയായിരുന്നു താരങ്ങള്‍. വിവാഹ വാര്‍ത്ത വന്നത് മുതല്‍ താരങ്ങളുടേത് പ്രണയവിവാഹമായിരിക്കും എന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തിലായെങ്കിലും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചാണ് ചന്ദ്രയും ടോഷും വിവാഹിതരായത്.
ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ പ്രത്യേകിച്ചും സിനിമ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നര്‍ ജീവിതത്തില്‍ ഒന്നിക്കുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒരിക്കല്‍ പോലും ഒരുമിച്ചഭിനയിക്കാത്തവര് സ്ക്രീനിലെ പ്രണയ ജോഡികള്‍ ആവുകയും ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്യുന്നവര്‍ വിരളമായിരിക്കും. അത്തരത്തില്‍ ഉള്ള രണ്ടു പേരാണ് ചന്ദ്രയും ടോഷും.
സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ നായ കുട്ടി മരിച്ചിട്ട് ഒരു വർഷം ആയതിന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ചന്ദ്ര ലക്ഷ്മൺ. ചക്കു ലക്ഷ്മൺ എന്നാണ് നായയുടെ പേര്. പൊമറേനിയൻ ഇനത്തിൽ പെട്ട നായയാണിത്. അവൾ പോയിട്ട് ഒരു വർഷം കഴിഞ്ഞു എന്നാണ് ക്യാപ്ഷൻ ആയി നൽകിയത്. ചന്ദ്രയുടെ വീട്ടിലെ ഒരു നായകുട്ടിയായിരുന്നു ഈ പോമറേനിയൻ ഇനത്തിലെ ചങ്കു. നായയോട് വളരെ സ്നേഹമുള്ള അടുപ്പമുള്ള ഒരു കുടുംബം തന്നെയായിരുന്നു ചന്ദ്രയുടേത്. ഏറെ വേദനയോടെയാണ് ചന്ദ്ര ഈ പോസ്റ്റ് പങ്കിട്ടത്
