Connect with us

വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ഒന്നിച്ചെത്തുന്നു! അത്യപൂർവ്വ നിമിഷം..മഞ്ജുവിന്റെ ആ വെളിപ്പടുത്തലും… കണ്ണും നട്ട് മലയാളികൾ

Actress

വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ഒന്നിച്ചെത്തുന്നു! അത്യപൂർവ്വ നിമിഷം..മഞ്ജുവിന്റെ ആ വെളിപ്പടുത്തലും… കണ്ണും നട്ട് മലയാളികൾ

വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ഒന്നിച്ചെത്തുന്നു! അത്യപൂർവ്വ നിമിഷം..മഞ്ജുവിന്റെ ആ വെളിപ്പടുത്തലും… കണ്ണും നട്ട് മലയാളികൾ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികമാർ ഒരേ വേദിയിൽ വീണ്ടും കൂട്ടിമുട്ടുകയാണ്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒരു താരസംഗമത്തിനാണ് ഇത്തവണ അരങ്ങൊരുങ്ങുന്നത്. മലയാളത്തിലെ ജനപ്രിയ വിനോദ ചാനല്‍ സീ കേരളമാണ് മറ്റൊരു അത്യപൂര്‍വ ദൃശ്യവിരുന്നിന് വേദിയൊരുക്കുന്നത്.

നടന-നൃത്ത വൈഭവങ്ങളിലൂടെ പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തും കലാവേദികളിലും നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറുകളായ ശോഭനയും സീ കേരളം ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മഞ്ജു വാര്യരുമാണ് ഈ വേദിയില്‍ ഒന്നിച്ചെത്തുന്നത്. “മധുരം ശോഭനം” എന്ന ഗ്രാൻഡ് ഷോയിലൂടെ ദൃശ്യ-ശ്രവ്യ വിരുന്ന് ചാനൽ ഒരുക്കുന്നത്.

ചലച്ചിത്ര രംഗത്തെ ശോഭനയുടെ സംഭാവനകളെ ആദരിക്കുന്ന പരിപാടിയില്‍ മഞ്ജുവും അനുഭവങ്ങള്‍ പങ്കിടുന്നു. ശോഭനയോടുള്ള തന്റെ അടുപ്പവും കുട്ടിക്കാലം തൊട്ടുള്ള ആരാധനയും മറ്റും ഈ പരിപാടിയില്‍ മഞ്ജു വെളിപ്പെടുത്തുന്നുണ്ട്. ഇരുവരും ചേര്‍ന്ന് പങ്കുവെക്കുന്ന അപൂര്‍വ നിമിഷങ്ങളും അനുഭവങ്ങളും താളത്തിനൊത്തുള്ള ചുവടുകളും ഒപ്പം ചിരിപ്പിക്കുന്ന, രസകരമായ കാഴ്ചകളുമാണ് മധുരം ശോഭനത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

പ്രേക്ഷകര്‍ക്കായി മികച്ച ദൃശ്യവിരുന്നും താരസംഗവുമാണ് സീ കേരളം ഈ ക്രിസ്മസിന് ഒരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ ടീസറില്‍ നിന്ന് വ്യക്തമാണ്. ഈ ക്രിസ്‌മസ് സ്‌പെഷ്യൽ ഷോയുടെ ഫസ്റ്റ് ലുക്ക് പ്രൊമോ ഇതിനോടകം തന്നെ ജനങ്ങൾക്കിടയിൽ ഹിറ്റാണ്. പ്രൊമോയിൽ പ്രിയപ്പെട്ട നടി ഒരു വിന്റേജ് കാറിൽ സീ കേരളം സ്റ്റുഡിയോയിലേക്ക് നടന്നു കയറുന്ന രംഗം പ്രേക്ഷകർക്കിടയിൽ അളവറ്റ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

38 വർഷമായി സിനിമ പ്രേക്ഷകരുടെ മനസ്സിൽ പകരം വയ്ക്കാനാകാത്ത ഇടം നേടിയ ശോഭന ചലച്ചിത്രമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് “മധുരം ശോഭനം”. ഈ അസുലഭ വേദിയിൽ ശോഭനക്കൊപ്പം മറ്റ് പ്രമുഖ താരങ്ങളും ഗായകരും മത്സരാർത്ഥികളും അണിനിരക്കും.

സീ കേരളം ചാനലിന്റെ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ , ഷംന കാസിം, ദീപ്തി സതി, മിയ ജോർജ്, ദുർഗ്ഗാ കൃഷ്ണ, യെദു കൃഷ്ണ, രശ്മി സോമൻ, അമ്പിളി ദേവി എന്നിവരുൾപ്പെടെ ബഹുമുഖ പ്രതിഭകൾ ഈ ഗ്ലാമറസ് ഷോയിൽ മിന്നും പ്രകടനങ്ങളുമായെത്തുന്നുണ്ട്. കൂടാതെ , ശോഭനയോടൊപ്പം ഒരുമിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും മധുരിക്കും ഓർമകളെ അയവിറക്കാൻ വേദിയിലെത്തും.

ശോഭനയുടെ എക്കാലത്തെയും ക്ലാസിക് കഥാപാത്രങ്ങളായ നാഗവല്ലി, കാർത്തുമ്പി എന്നിവയെ താരങ്ങളായ ഷംന കാസിമും മിയ ജോർജ്ജും വേദിയിൽ പുനർസൃഷ്ടിക്കും. കൂടാതെ , ഒരു ഇടവേളയ്ക്കു ശേഷം അഭിനേതാക്കൾ എന്നതിലുപരി മികച്ച നർത്തകർ കൂടെയായ രശ്മി സോമൻ, അമ്പിളി ദേവി, യെദു തുടങ്ങിയ താരങ്ങളുടെ മികച്ച തിരിച്ചു വരവിനും ഈ വേദി സാക്ഷ്യം വഹിക്കും. ഇവർക്കൊപ്പം സോഷ്യൽ മീഡിയയിലെ താരങ്ങളും മറ്റു യുവപ്രതിഭകളും ഈ ദൃശ്യ വിരുന്നിൽ പങ്കെടുക്കും. ഈ സംഭവബഹുല സപര്യയുടെ മിഴിവാർന്ന നിമിഷങ്ങൾ കോർത്തിണക്കിയ വേദി എല്ലാ പ്രായക്കാരെയും പിടിച്ചിരുത്തുമെന്നുള്ളതുറപ്പാണ്. ശോഭനയുടെ അഭിനയ – നൃത്ത ജീവിതത്തിലൂടെയുള്ള യാത്ര “മധുരം ശോഭനം” ഡിസംബർ 26 നു സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും.

അതേസമയം കേരളത്തില്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മഞ്ജു. കേരളത്തില്‍ മറ്റൊരു ടെലിവിഷന്‍ ചാനലിനും ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ ഇല്ല.ഇക്കഴിഞ്ഞ സെപ്തംബര്‍ 20 നായിരുന്നു മഞ്ജു വാര്യരെ സീ കേളം ചാനലിന്റെ ബ്രാന്‍ഡ് അംസാബഡര്‍ ആയി പ്രഖ്യാപിച്ചത്. മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് നായര്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ ജീവിതത്തിലും ശക്തയും അസാധാരണയുമായി സ്ത്രീയാണ് മഞ്ജു വാര്യര്‍ സീ കേരളത്തിന്റെ ബ്രാന്‍ഡ് വാല്യുവിന്റെ ഏറ്റവും മികച്ച പ്രതിനിധീകരണം ആയിരിക്കും മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറഞ്ഞിരുന്നു

ഇന്ന് കേരളത്തില്‍ ഏതെങ്കിലും നായിക നടിയ്ക്കായി കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍, അത് മഞ്ജു വാര്യര്‍ക്ക് മാത്രമായിട്ടായിരിക്കും. സിനിമയില്‍ നിന്ന് വിട്ടുന്ന്‌ന് ഒന്നര പതിറ്റാണ്ടിന് ശേഷം തിരികെ എത്തുമ്പോള്‍, ഇത്തരമൊരു സ്ഥാനം ലഭിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍

സീ കേരളവുമായി സഹകരിക്കുന്നതില്‍ അത്രയധികം സന്തോഷമുണ്ട് എന്നാണ് മഞ്ജു വാര്യര്‍ അന്ന് പ്രതികരിച്ചത്. കേരളത്തില്‍ ചെറിയ കാലത്തിനുള്ളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ആയ ചാനല്‍ ആണ് സീ കേരളം. മലയാളി പ്രേക്ഷകരുമായി കൂടുതല്‍ അഗാധമായ ബന്ധം സൃഷ്ടിക്കാന്‍ ഈ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീ കേരളത്തിന്റെ ബ്രാന്‍ഡ് ഫിലിമുകളിലെ അഭിനയം താന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു

More in Actress

Trending

Recent

To Top