Connect with us

ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഇടയ്ക്ക് വില്ലനായത് എത്തിയത് അയാൾ, സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ തന്റെ അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു! തന്റെ പ്രണയം തകർനെന്ന് മനസ്സിലായത് അപ്പോഴാണ്! ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ചാർമിളയ്ക്കും ബാബു ആന്റണിക്കുമിടയിൽ സംഭവിച്ചത്

Actress

ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഇടയ്ക്ക് വില്ലനായത് എത്തിയത് അയാൾ, സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ തന്റെ അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു! തന്റെ പ്രണയം തകർനെന്ന് മനസ്സിലായത് അപ്പോഴാണ്! ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ചാർമിളയ്ക്കും ബാബു ആന്റണിക്കുമിടയിൽ സംഭവിച്ചത്

ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഇടയ്ക്ക് വില്ലനായത് എത്തിയത് അയാൾ, സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ തന്റെ അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു! തന്റെ പ്രണയം തകർനെന്ന് മനസ്സിലായത് അപ്പോഴാണ്! ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ചാർമിളയ്ക്കും ബാബു ആന്റണിക്കുമിടയിൽ സംഭവിച്ചത്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചാർമിളയും ബാബു ആന്റണിയും. ഇരുവർക്കുമിടയിലെ പ്രണയവും പ്രണയ ഗോസിപ്പുകളും വളരെയധികം പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വേറെ വിവാഹം കഴിഞ്ഞു പോവുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഇവർക്ക് രണ്ടുപേർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നും ഇവരുടെ പ്രണയം എപ്പോഴാണ് തകർന്നെതെന്നും അറിയാൻ ആരാധകർക്ക് വളരെ ആകാംക്ഷ തന്നെയാണ്. പല നിർണായക വെളിപ്പെടുത്തലുകൾ പല അഭിമുഖങ്ങളിലും പല ചാനലുകളിലൂടെയും രണ്ടുപേരും നടത്തിയിട്ടുണ്ട്. സത്യത്തിൽ എന്താണ് രണ്ടുപേരുടെയും ജീവിതത്തിൽ സംഭവിച്ചത്?

പ്രണയം പൂവിട്ടത്

കമ്പോളം മുതല്‍ അറേബ്യ വരെ ആറോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇതിനടിയിൽ ഇവരുടെ പ്രണയവും വളർന്നു വന്നു. ഇവരുടെ പ്രണയത്തിന് തടസ്സമായി ചാർമിളയുടെ പിതാവ് നിന്നിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു കാരണം ആത്മഹത്യയ്ക്ക് വരെ ചാർമിള ശ്രമിച്ചിരുന്നുവെന്നും താരം നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

*പ്രണയത്തകർച്ച

ഇരുവരുടെയും പ്രണയം മൊട്ടിട്ടു നിൽക്കുന്ന സമയത്തായിരുന്നു അറേബ്യ എന്ന സിനിമ തയ്യാറാക്കിയത്. ആ ചിത്രം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങാനിരിക്കവെയാണ് ബാബു രാജും ചാര്‍മിളയും തെറ്റിപ്പിരിഞ്ഞത് . മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവർ പരസ്പരം ചളി വാരിയെറിഞ്ഞു. ചലച്ചിത്ര മാഗസിനുകള്‍ ആ വേര്‍പിരിയല്‍ കൊണ്ടാടി. അറേബ്യ എന്ന സിനിമയും തകർച്ച നേരിട്ടു.

*പ്രണയമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ് ബാബു ആന്റണി

ചാര്‍മിളയുമായി പ്രണയം ഇല്ല. എന്നാൽ മറ്റൊരു പെണ്‍കുട്ടിയുമായി സീരിയസ് പ്രണയം ഉണ്ടായിരുന്നു. വിവാഹം വരെയെത്തിയ ആ ബന്ധം ചില തെറ്റിദ്ധാരാണകള്‍ മൂലം തകര്‍ന്നു. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. അതൊരു സിനിമക്കാരിയായിരുന്നില്ലെങ്കിലും മലയാളി പെണ്‍കുട്ടിയായിരുന്നുവെന്നും വെളിപ്പെടുത്തി. പുറത്ത് നിന്നും കണ്ട് ഇഷ്ടപ്പെട്ടിരുന്ന ആ ബന്ധത്തിനിടെ കുറെ പേര്‍ ഇടപ്പെട്ട് തെറ്റിദ്ധാരാണകള്‍ ഉണ്ടാക്കി . അത് തിരിച്ചറിഞ്ഞപ്പോഴെക്കും ഒരുപാട് വൈകിപോയിരുന്നെന്നും ബാബു ആന്റണി വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുമുണ്ട്. പക്ഷേ ചാര്‍മിളയെ താന്‍ പ്രണയിച്ചിട്ടില്ലായിരുന്നെന്ന് നടൻ പറയുന്നത്.

*ആരെയും നിർബന്ധിച്ച് പ്രണയിക്കരുത്

താന്‍ മാന്യമായിട്ടാണ് ചാര്‍മിളയോട് പെരുമാറിയിട്ടുള്ളത് . ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്. ആദ്യ പ്രണയ പരാജയം ഉണ്ടായി തകര്‍ന്നിരിക്കുമ്പോഴായിരുന്നു ചാര്‍മിളയെ കുറിച്ചുള്ള വാര്‍ത്ത വന്നത്. തന്നെ കുറിച്ച് അറിയുന്ന ഒരാളില്‍ നിന്നും താന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. വീണ്ടും വീണ്ടും ബാബുരാജ് ചാർമിളയുമായുള്ള പ്രണയ വാർത്തകളെ തള്ളി കളയുകയായിരുന്നു.

*വില്ലനായത് സഹോദരനെന്ന് ചാർമിള

തനിക്ക് ബാബു ആന്റണിയോട് ദേഷ്യം ഇല്ല. പക്ഷേ ഞങ്ങൾക്ക് ഇടയ്ക്ക് നിന്ന് കളിച്ചത് ബാബുവിന്റെ സഹോദരനാണെന്ന് ചാർമിളാ മറ്റൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിന്നു. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഇടയ്ക്ക് വില്ലനായത് ബാബു ആന്റണിയുടെ സഹോദരനാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ബാബുവിന്റെ സഹോദരൻ തന്റെ അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു. നിങ്ങൾ തമ്മിൽ സംസാരിക്കും. കാണും. പക്ഷേ വിവാഹം ഒരിക്കലും നടക്കില്ല എന്നായിരുന്നു പറഞ്ഞത്. ബാബു ആന്റണി സഹോദരനോടൊപ്പം അമേരിക്കയിൽ പോയപ്പോഴായിരുന്നു തന്റെ പ്രണയം തകർന്നു തുടങ്ങി എന്ന് തനിക്ക് മനസ്സിലായതെന്നും ചാർമിള പറയുകയുണ്ടായി. ബാബു ആന്റണിയോട് ദേഷ്യമില്ല. പക്ഷേ സഹോദരനോട് ഇപ്പോഴും ദേഷ്യം ഉണ്ടെന്നാണ് ചാർമിള വെളിപ്പെടുത്തിയത്.

ഇരുവരുടെ പ്രണയവും പ്രണയത്തകർച്ചയും മറ്റു വിവാദങ്ങളും എല്ലാം ഇപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. എന്തായാലും ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും അവരുടേതായ ജീവിതം നയിക്കുകയും ചെയ്യുകയാണ് ഇപ്പോൾ . എങ്കിലും ഇടയ്ക്കിടയ്ക്ക് ഇവരുടെ പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചയ്ക്ക് വിധേയമാകുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

Continue Reading

More in Actress

Trending

Recent

To Top