Connect with us

ജീവിതത്തിൽ ഏറ്റവുംഅധികം ആവർത്തിച്ചു വായിച്ച വരികൾ എന്റെ കൈയ്യീന്ന് 2018 ലെ പ്രളയം കൊണ്ട് പോയി; ലോഹിദാസിന്റെ ചരമവാർഷികത്തിൽ ശ്രദ്ധ നേടി കുറിപ്പ്

Movies

ജീവിതത്തിൽ ഏറ്റവുംഅധികം ആവർത്തിച്ചു വായിച്ച വരികൾ എന്റെ കൈയ്യീന്ന് 2018 ലെ പ്രളയം കൊണ്ട് പോയി; ലോഹിദാസിന്റെ ചരമവാർഷികത്തിൽ ശ്രദ്ധ നേടി കുറിപ്പ്

ജീവിതത്തിൽ ഏറ്റവുംഅധികം ആവർത്തിച്ചു വായിച്ച വരികൾ എന്റെ കൈയ്യീന്ന് 2018 ലെ പ്രളയം കൊണ്ട് പോയി; ലോഹിദാസിന്റെ ചരമവാർഷികത്തിൽ ശ്രദ്ധ നേടി കുറിപ്പ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസ് വിടവാങ്ങിയിട്ട് 14 വര്‍ഷമായി. പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടെത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചരിക്കുന്ന കുറിപ്പാണ്
കുറിപ്പ് ഇങ്ങനെ

വർഷങ്ങൾക്ക് മുമ്പ്…ഞാൻ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കാലം…അന്ന് നൈറ്റ്‌ ഡ്യൂട്ടിയാണ്.. നല്ല കാറ്റും മഴയുമുള്ള ഒരു പാതിരാത്രി…എണ്ണയടിക്കാൻ വരുന്ന വണ്ടികളുടെ എണ്ണം തീരെ കുറവ്..എന്റെ കൂടെയുള്ളവരെ ഉറങ്ങുവാൻ വിട്ടിട്ട് ഞാൻ ഒറ്റക്കായിരുന്നു ആ സമയത്ത്..വായിക്കുവാനും എന്തെങ്കിലുമൊക്കെ എഴുതുവാനും എനിക്ക് പറ്റിയിരുന്നത് പാതിരാവിനും പുലർച്ചക്കുമിടയിലുള്ള ഇടവേളകളിലായിരുന്നു…
പതിവ് പോലെ.. റൈറ്റിങ് പാഡും പേപ്പറും പേനയുമായി ഞാൻ എഴുതി തുടങ്ങി..രാത്രി.. മഴ… തണുത്ത കാറ്റ്… എനിക്കന്നു പ്രായം കഷ്ട്ടി ഇരുപത്…

അപ്പോൾ പിന്നെ പ്രണയത്തേക്കുറിച്ചല്ലാതെ മറ്റെന്തിനെ കുറിച്ചെഴുതാൻ..
അങ്ങനെ എഴുത്തിൽ ലയിച്ചിരിക്കവേ മഴയിൽ കുളിച്ചൊരു അംബാസ്സിഡർ കാർ പമ്പിലേക്ക് വന്നു.
ഞാൻ എണീറ്റു കാറിനരികിലേക്ക് ചെന്നു.ഡ്രൈവർ പുറത്തിറങ്ങി ഡീസൽ ടാങ്ക് തുറന്നു തന്നു. ഉറക്ക ചുവടോടെ ഡീസൽ അടിക്കവേ ബാക്ക് സീറ്റിൽ ഇരുന്നിരുന്ന യാത്രികനെ ഞാൻ വെറുതെ ഒന്ന് നോക്കി.


നല്ല ഇരുട്ട്.. മുഖം വ്യക്തമല്ല.. എങ്കിലും എനിക്ക് പരിചിതമായൊരു നിഴൽ രൂപം കണ്ടു.. അദ്ദേഹത്തിന്റെ മടിയിൽ വച്ചിരുന്ന കറുത്ത വട്ടതൊപ്പി കൂടി കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് മെല്ലെ വർധിച്ചു.” ഇത് ലോഹി സാറല്ലേ..? “” അതേ.. ” ഡ്രൈവറുടെ അലസമായ മറുപടി.എന്റെ ഉറക്ക ക്ഷീണത്തെ ഗെറ്റ് ഔട്ട്‌ അടിച്ചുകൊണ്ട് മനസ്സിൽ ആയിരം വാൾട്ടിന്റെ ഒരു ബൾബ് തെളിഞ്ഞു.

മലയാളികൾ നെഞ്ചിലേറ്റിയ എത്രയോ കഥാപാത്രങ്ങളെ ഗർഭം ധരിച്ച മനസ്സും… ജന്മം നൽകിയ വിരലുകളും…
ഒരു ഓട്ടോഗ്രാഫ് ചോദിക്കണം..ഓട്ടോഗ്രാഫ് ചോദിച്ചാൽ ആട്ടിയോടിക്കുമോ….
എന്തും വരട്ടെ… ശര വേഗത്തിൽ ഡീസൽ നിറച്ച ശേഷം.. പൈസ വാങ്ങാനൊന്നും നിൽക്കാതെ ഞാൻ റൈറ്റിങ് പാഡ് എടുത്ത് കാറിനരികിലേക്ക് തന്നെ ചെന്നു. അത് വരെ എഴുതി കൊണ്ടിരുന്ന പേപ്പറിന്റെ മുകളിലേക്ക് മറ്റൊരു പേപ്പർ വച്ച് അക്ഷരങ്ങളുടെ മായാജാലക്കാരന് നേരെ നീട്ടി… അദ്ദേഹം എന്നെ തെല്ല് അത്ഭുതത്തോടെയാണ് എന്റെ മുഖത്തേക്ക് നോക്കിയതും റൈറ്റിങ് പാഡ് വാങ്ങിയതും..


എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് ആ മനുഷ്യൻ മുകളിലത്തെ പേപ്പർ പിന്നിലേക്ക് മറിച്ച് ഞാൻ എഴുതിക്കൊണ്ടിരുന്ന പേപ്പർ എടുത്തു. അദ്ദേഹം അത് വായിക്കുകയാണ്… എന്റെ ഹൃദയം കല്ലാണെന്ന് എനിക്ക് തോന്നി.. ഇല്ലെങ്കിൽ ഞാൻ ആ നിമിഷം അറ്റാക്ക് വന്നു താഴെ വീഴണ്ടവനാണ്…
വായിക്കുന്തോറും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉദിച്ചുയാരുന്നുണ്ടായിരുന്നു.. ആ ചിരി ലോഹി സാറിന്റെ താടി രോമങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നത് പോലെ എനിക്ക് തോന്നി.

” എഴുതും അല്ലേ…? ” പേപ്പറിലേക്ക് തന്നെ നോക്കി ഗന്ധർവ്വന്റെ ചോദ്യം.. ഉത്തരം പറയാൻ എനിക്ക് നാക്കൊന്നും ഉണ്ടായിരുന്നില്ല….
ഇത് മൊത്തം പ്രണയമാണല്ലോ… എന്താ തന്റെ പേര്…? “
മനു ” പേരിന് വല്യ നീളമൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു.


എഴുത്ത് പ്രണയത്തിൽ മാത്രമായി ഒതുക്കേണ്ട… പ്രണയം മാത്രമല്ല ജീവിതം…എഴുതിയത് വളരെ നന്നായിട്ടുണ്ട്… കഴിവുണ്ട്.. അമ്മ അനുഗ്രഹിക്കും… “ഒരു വെള്ള പേപ്പറിൽ എന്തോ എഴുതി കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു.റൈറ്റിങ് പാഡ് അദ്ദേഹം എനിക്ക് തിരിച്ചു തന്നു.. ” പൊക്കോട്ടെ… കാണാം.. “

കാർ സ്റ്റാർട്ട്‌ ചെയ്തതും മഴയിലേക്ക് തന്നെ ഓടിയിറങ്ങിയതും സ്വപ്ന ലോകത്തിലെന്ന പോലെ ഞാൻ നോക്കി നിന്നു…
എന്താണ് അദ്ദേഹം എനിക്ക് എഴുതി തന്നത്….. ജീവിതത്തിൽ ഞാൻ ഏറ്റവുംഅധികം ആവർത്തിച്ചു വായിച്ച വരികൾ ഞാൻ ആദ്യമായി വായിച്ചു… അമ്മ അനുഗ്രഹിക്കട്ടെ…മനുവിന് സ്നേഹപൂർവ്വം. എ. കെ ലോഹിതദാസ്.. പക്ഷെ 2018 ലെ പ്രളയത്തിൽ ഒരുപാട് പ്രിയപ്പെട്ട ആ വരികൾ തനിക്ക് നഷ്ടമായതായും അദ്ദേഹം കമ്മന്റിൽ പറയുന്നുണ്ട്

More in Movies

Trending

Recent

To Top