ഹനുമാന്‍ വന്ന് കസേരയില്‍ ഇരിക്കുമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും, അതൊരു പ്രൊമോഷന്‍ ടെക്നിക്കാണ് ; രാജസേനന്‍
ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് റിലീസ് ആകും ചിത്രത്തില്‍ നായകനായ പ്രഭാസിന് ഏറെ പ്രതീക്ഷയുള്ള ചിത്രം ആയിരുന്നു.എ ന്നാല്‍ ഇപ്പോഴും ചിത്രം ഏറെ വിമര്‍ശനം നേരിടുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമര്‍ശനം നേരിടുന്നത്. മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമ ഈ കാരണങ്ങള്‍ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്.
ആദിപുരുഷ് സിനിമയുടെ പ്രൊമോഷന്‍ രീതിയ്‌ക്കെതിരെ സംവിധായകന്‍ രാജസേനന്‍. താനൊരു ഈശ്വര വിശ്വാസിയാണ്, പക്ഷേ ഹനുമാന്‍ വന്ന് കസേരയില്‍ ഇരിക്കുമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും, അതൊരു പ്രൊമോഷന്‍ ടെക്നിക്കാണെന്നും രാജസേനന്‍ മീഡിയവണ്ണുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇതെല്ലാം വിശ്വസിക്കുന്ന ചിലയാളുകള്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടെന്നും അവരാണിതെല്ലാം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സിനിമ ഇറങ്ങുമ്പോള്‍ അതിനകത്ത് ഒരു മതത്തിനെ കൊണ്ടുവന്ന് കണക്ട് ചെയ്യേണ്ട ആവശ്യമില്ല. ഇസ്ലാമിനും ഇസ്ലാമിന്റേതായ പ്രശ്നങ്ങള്‍ പറയുന്ന സിനിമ ചെയ്യാം, ക്രിസ്ത്യാനിക്കും ചെയ്യാം, ഹിന്ദുവിനും ചെയ്യാം.
പബ്ലിക് തീയേറ്ററില്‍ ഇതൊരു കച്ചവടമായി പോകുമ്പോഴാണ് ഈ ഒരു പ്രശ്നം വരുന്നത്. ടാര്‍ഗറ്റ് ചെയ്ത് സിനിമയെടുത്താലും പ്രശ്നം വരും.” രാജസേനന്‍ പറഞ്ഞു.
കശ്മീര്‍ ഫയല്‍സ്, കേരളാ സ്റ്റോറി എന്നീ സിനിമകള്‍ കണ്ടില്ലെന്നും പക്ഷേ, ഈ സിനിമകളിലെല്ലാം സത്യവും അതിശയോക്തിയും ഒരേപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെക്കുറിച്ച് സിനിമ വരുമ്പോള്‍ പ്രക്ഷോഭമുണ്ടാകുമെന്ന് പറയുന്നതിനേക്കാള്‍, ആ സിനിമ കാണാതിരുന്നാല്‍ പോരേ? അല്ലാതെ അങ്ങനെ ഒരു സിനിമ ചെയ്യരുതെന്ന് ആര്‍ക്കും ആരോടും പറയാന്‍ കഴിയില്ല” രാജസേനന്‍ വ്യക്തമാക്കി.
