ക്യാമറമാനുമായി ലിവിങ് ടുഗദറിൽ ? നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങള്‍; വൈറലായി കുറിപ്പ് !!!!
By
മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രജിഷ വിജയന്. അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം അടക്കം നേടിയ താരമാണ് രജിഷ. ഇതോടെ പിന്നെ കരിയറില്‍ രജിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും രജിഷ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിച്ച കര്‍ണനിലെ രജിഷയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. രജിഷ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രജിഷ ഛായാഗ്രാഹകന്‍ ടോബിന് തോമസുമായി പ്രണയത്തിലാണ്.
സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, കോ കോ , ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന് തോമസ്. ടോബിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നത്. രജിഷയ്ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ടോബിന്റെ കുറിപ്പ്.
കുറിപ്പില്‍ രജിഷയുമൊന്നിച്ചുള്ള നാല് വര്‍ഷങ്ങളെ കുറിച്ചാണ് ടോബിന് സംസാരിക്കുന്നത്. നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍’ എന്നാണ് ടോബിന്റെ കുറിപ്പ്. എന്നന്നേക്കുമുള്ളതാണെന്നും രജിഷ പറയുന്നുണ്ട്. ടോബിന്റെ സോഷ്യല്‍ മീഡിയ പേജില്‍ രജിഷയ്ക്കൊപ്പമുള്ള ധാരാളം ചിത്രങ്ങള്‍ വേറെയുമുണ്ട്. രജിഷയുടെ ജന്മദിനത്തില് പങ്കുവച്ച പോസ്റ്റ് എല്ലാം ആരാധകര്‍ കുത്തിപ്പൊക്കുകയാണ്.
അതേസമയം ഇരുവരും ലിവിങ് റിലേഷനിലാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ടോബിന്റെ പോസ്റ്റിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. താരങ്ങളായ അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിന് ഷെരീഫ് തുടങ്ങിയ താരങ്ങള്‍ എല്ലാം ടോബിന് പങ്കുവച്ച ഇത്തരം പോസ്റ്റുകളുടെ താഴെ എല്ലാം കമന്റ് ചെയ്തിട്ടുണ്ട്.
കോ കോ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിന് തോമസും ഒന്നിച്ചു പ്രവൃത്തിച്ചത്. 2021ലായിരുന്നു കോ കോ പുറത്തിറങ്ങിയത്. രാഹുല്‍ രഞ്ജിത്താണ് സംവിധാനം ചെയ്തത്. കോ കോ എന്ന കായിക മത്സരത്തെ കുറിച്ച് പറയുന്നതായിരുന്നു സിനിമ. ചിത്രത്തിലെ രജിഷയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു. രജിഷ നായികയായ ലൗഫുളി യുവര്‍സ് വേദ എന്ന ചിത്രത്തിലും ടോബിന് ഛായാഗ്രഹണം ചെയ്തിരുന്നു. എന്നാല്‍ താരം തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം. മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ദീന്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു. സ്റ്റെഫി സേവ്യർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. രജിഷയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. നിരവധി സിനിമകളാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി രജിഷയുടേതായി അണിയറയിലുള്ളത്.
അതേസമയം മുൻപൊരിക്കൽ തന്റെ ജീവിതത്തിലെ മറക്കാനാക്കാത്ത ചില അനുഭവങ്ങള്‍ രജിഷ പങ്കുവെച്ചിരുന്നു. ആ വാക്കുകളുമിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുണ്ടായിരുന്ന വ്യക്തിയായ തന്റെ അപ്പൂപ്പനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമാണ് രജിഷ സംസാരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം നിറഞ്ഞ ഒരു വ്യക്തി ആയിരുന്ന എന്റെ അപ്പൂപ്പന് മരിച്ചുപോയി, അദ്ദേഹത്തിന് ലിവര്‍ ക്യാന്‍സറിന്റെ ഫൈനല്‍ സ്റ്റേജ് ആയിരുന്നുവെന്നാണ് രജിഷ പറഞ്ഞത്.
അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യമെന്നാണ് രജിഷ പറഞ്ഞത്. അദ്ദേഹത്തെ പല ആശുപത്രികളില്‍ കാണിച്ചിരുന്നു. എന്നാല്‍ എല്ലാവരും പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ എന്നായിരുന്നു പറഞ്ഞിരുന്നതെന്ന് രജിഷ ഓര്‍ക്കുന്നു. എന്നാല്‍ അതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നുവെന്നും പ്രായത്തിന്റെ പ്രശ്നങ്ങളായിരുന്നില്ലെന്നും രജിഷ പറഞ്ഞു.
മരിക്കുന്നതിന് ഒന്ന് രണ്ടാഴ്ച മുമ്പ് വരെ അസുഖം കണ്ടുപിടിച്ചിക്കാന് സാധിച്ചിരുന്നില്ലെന്നും രജിഷ പറഞ്ഞു. അദ്ദേഹം കടന്നുപോയ ആ സാഹചര്യം ഞങ്ങള്‍ക്ക് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആകുന്നതല്ല, ഇനിയും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ ആളുകള്‍ കടന്നു പോകാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും രജിഷ പറഞ്ഞിരുന്നു. അപ്പൂപ്പന് അനുഭവിച്ച വേദന മറ്റുള്ളവര്‍ക്ക് കണ്ടു നില്ക്കാന് പോലും സാധിക്കുന്നതല്ലെന്നും രജിഷ ഓര്‍ക്കുന്നു. അതേസമയം ക്യാന്‍സറിനെ നേരത്തെ തിരിച്ചറിഞ്ഞാല്‍ അതിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും രജിഷ പറഞ്ഞു.
