എന്തിനാണ് എന്നോട് ഇത്ര ശത്രുത ; വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ ? വായില്‍ തോന്നുന്നത് വിളിച്ചു പറയാനുള്ള ഇടമല്ല ; വിമർശകരെ വലിച്ചുകീറി മാളവിക!!
By
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞ നടിയാണ് മാളവിക. സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ് മാളവിക. തന്റെ ഡാന്‍സ് റീലുകളുടെയും ഫോട്ടോ ഷൂട്ടുകളിലൂടേയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കാറുണ്ട് മാളവിക.
ഇപ്പോള്‍ ഉദ്ഘാടന വേദികളിലും ഇവന്റുകളിലുമെല്ലാം സജീവസാന്നിധ്യമാണ് മാളവിക. എന്നാല്‍ തന്റെ ഫോട്ടോഷൂട്ടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം വിമര്‍ശനങ്ങളും മാളവിക നേരിടാറുണ്ട്. ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്ത് കൊണ്ടുള്ള നടിയുടെ വീഡിയോയ്ക്ക് താഴെ ബോഡിഷെയ്മിങ്ങ് കമന്റുകളാണ് ചിലർ പങ്കുവെയ്ക്കാറുള്ളത്. നടിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് കൊണ്ടും കമന്റുകൾ വരാറുണ്ട്.
ഇപ്പോഴിതാ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാളവിക എത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്. തനിക്ക് കംഫര്‍ട്ടായ, ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നാണ് മാളവിക പറയുന്നത്.
വായില്‍ തോന്നുന്നത് വിളിച്ചു പറയാനുള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്നും മാളവിക പറയുന്നു. ”ഒരു കല്യാണത്തിന് പോയാല്‍ ചിലപ്പോള്‍ സെലിബ്രിറ്റികളെക്കാള്‍ അടിപൊളിയായി ഡ്രസ് ചെയ്തുവരുന്നവരെ കാണാം, അവരുടെ ബ്ലൗസിന്റെ ബാക്ക് നെക്ക് ഒരല്‍പ്പം ഇറങ്ങിയാലും ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ അതൊരു സെലിബ്രിറ്റിയാണെങ്കില്‍, അവരെ വിമര്‍ശിക്കലായി, ട്രോളായി, മോശം കമന്റുകളിലൂടെ ഡീഗ്രേഡിംഗ് വരെ നടക്കും.
ഇന്ന് ഒട്ടുമിക്ക മനുഷ്യരും സ്‌റ്റൈലും മേക്കപ്പും സൗന്ദര്യവുമെല്ലാം നോക്കുന്നുവരാണ്, പിന്നെ എന്തുകൊണ്ടാണ് സിനിമതാരങ്ങളെ മാത്രം വിമര്‍ശിക്കുന്നതെന്നു മനസിലാകുന്നില്ല” എന്നാണ് മാളവിക പറയുന്നത്. വായില്‍ തോന്നുന്നത് വിളിച്ചുപറയാനുള്ളയിടമല്ല സോഷ്യല്‍ മീഡിയയെന്നും നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത് കണ്ടാല്‍ അത് ഒഴിവാക്കി പോകാനുള്ള ഓപ്ഷനുണ്ടെന്നും മാളവിക പറയുന്നു.
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് വെറുതെ ചൊറിയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും താരം വ്യക്തമാക്കുന്നു. എന്ത് ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമാണെന്നും മാളവിക പറയുന്നുണ്ട്. അതേസമയം, സാധാരണക്കാര്‍ക്കുള്ള അതേ അവകാശങ്ങളും സ്വാതന്ത്ര്യവും ഞങ്ങള്‍ അഭിനേതാക്കള്‍ക്കുമുണ്ട്. ഒരു സാധാരണ മനുഷ്യനാണെന്ന പരിഗണനയും, പരസ്പര ബഹുമാനവും ഏറ്റവും കുറവ് അനുഭവപ്പെട്ടിട്ടുള്ളത് നമ്മുടെ കേരളത്തില്‍ തന്നെയാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.
കമന്റുകള്‍ ഒരുകാലത്ത് തന്നെയും ബാധിച്ചിരുന്നുവെന്നാണ് മാളവിക പറയുന്നത്. എന്നാല്‍ ഇന്ന് ഇത്തരം നെഗറ്റീവായിട്ടുള്ള ഒന്നിനേയും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും താരം പറയുന്നു. ”കുറച്ചുനാളായി ഞാന്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും എന്റെ അപ്പിയറന്‍സിനെക്കുറിച്ചെല്ലാം മോശം കമന്റുകള്‍ വരുന്നുണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമം തോന്നുമായിരുന്നു. എന്നാലിന്ന് അതൊക്കെ ശ്രദ്ധിക്കാന്‍ പോയാല്‍ നമ്മുടെ സമയം പോകും എന്നേയുള്ളു. പറയുന്നവര്‍ എന്നും പറഞ്ഞുകൊണ്ടേയിരിക്കും” എന്നാണ് താരം പറയുന്നത്.
അഭിനേത്രിയാണെന്ന് കാണണ്ട, ഒരു സാധാരണ പെണ്‍കുട്ടിയാണെന്ന പരിഗണനപോലും ഏറ്റവും കുറവ് ലഭിക്കുന്നത് നമ്മുടെ നാട്ടില്‍ നിന്നാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. കമന്റിടുന്നവരോടായി അതല്ലൊം ഒരിക്കല്‍ കൂടി എടുത്തുനോക്കിയാലറിയാം ഓരോരുത്തരുടേയും നിലവാരം എന്നും മാളവിക പറയുന്നുണ്ട്.
ഭയങ്കര ശത്രുതാമനോഭാവത്തോടെ പ്രതികരിക്കുന്നവര്‍ വരെയുണ്ടെന്നും താരം പറയുന്നു. എന്റെ വര്‍ക്കുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ചെയ്യുന്നത് അത്ര വലിയ തെറ്റാണോ ? എന്നാണ് താരം ചോദിക്കുന്നത്. എല്ലാവരും ചെയ്യുന്നത് തന്നെയല്ലേ താനും ചെയ്യുന്നത് എന്നും പിന്നെ എന്തിനാണ് തന്റെ ചിത്രങ്ങളുടെ അടിയില്‍ വന്ന് മോശമായി എഴുതി പിടിപ്പിക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്. എന്തിനാണ് ഇവര്‍ക്കൊക്കെ എന്നോട് ഇത്ര ശത്രുത എന്നാണ് താരം ചോദിക്കുന്നത്.
സ്ഥിരമായി കേള്‍ക്കുന്ന ഒന്നാണ് വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേയെന്നത്. എനിക്കൊപ്പം എപ്പോഴും എവിടെപ്പോയാലും എന്റെ മാതാപിതാക്കളോ സഹോദരനോ ഒപ്പമുണ്ടാകും. അവരാണ് എന്റെ ലോകമെന്നും താരം പറയുന്നു. ഏത് വര്‍ക്ക് തെരഞ്ഞെടുക്കണം, എതാണ് ഒഴിവാക്കേണ്ടത്, എന്നൊക്കെ ഞങ്ങള്‍ ഒരുമിച്ച് തീരുമാനമെടുക്കുന്നതാണ്. അതുപിന്നെയെങ്ങനെയാണ് മോശമാകുന്നതെന്നും മാളവിക ചോദിക്കുന്നു.
അതേസമയം തനിക്ക് പിന്തുണയുമായി ധാരാളം പേര്‍ വരാറുണ്ടെന്നും അവരെ ഒരിക്കലും മറക്കാനാകില്ലെന്നും അവര്‍ തനിക്ക് ഫാന്‍സല്ല, ഫാമിലിയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ, ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്, വേറെ പണിയൊന്നും കിട്ടുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സത്യം പറഞ്ഞാല്‍ മറുപടി പറയാന്‍ കൂടി മടിയാണെന്നും താരം പറയുന്നു. എല്ലാവരേയും നമുക്ക് സന്തോഷിപ്പിക്കാന്‍ പറ്റില്ല.
കംഫര്‍ട്ടബിളായിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. പിന്നെ ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണെന്ന് കാണാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും താരം പറയുന്നു. ഞാന്‍ എന്താണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് മനസിലാകും. അതുമതി. അതിനപ്പുറത്തേയ്ക്ക് ആരേയും ബോധിപ്പിക്കാന്‍ ഒരുങ്ങുന്നില്ലെന്നും ഡീഗ്രേഡ് ചെയ്യാന്‍ നടക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും മാളവിക പറയുന്നു.
