Connect with us

‘എല്ലാ കാലവും നമുക്ക് കബളിപ്പിക്കാന്‍ പറ്റില്ല, ജെനുവിനായി നില്‍ക്കുന്നതാണ് നല്ലത്,’; അന്ന് നവ്യ പറഞ്ഞത് കാവ്യയെ കുറിച്ചോ!, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Malayalam

‘എല്ലാ കാലവും നമുക്ക് കബളിപ്പിക്കാന്‍ പറ്റില്ല, ജെനുവിനായി നില്‍ക്കുന്നതാണ് നല്ലത്,’; അന്ന് നവ്യ പറഞ്ഞത് കാവ്യയെ കുറിച്ചോ!, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

‘എല്ലാ കാലവും നമുക്ക് കബളിപ്പിക്കാന്‍ പറ്റില്ല, ജെനുവിനായി നില്‍ക്കുന്നതാണ് നല്ലത്,’; അന്ന് നവ്യ പറഞ്ഞത് കാവ്യയെ കുറിച്ചോ!, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളാണ് കാവ്യ മാധവനും നവ്യ നായരും. രണ്ട് പേരും ദിലീപിന്റെ നായികമാരായാണ് സിനിമയിലേയ്ക്ക് തുടക്കം കുറിക്കുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയായി അരങ്ങേറുന്നത്. നവ്യ ഇഷ്ടം എന്ന സിനിമയിലും. മലയാളികള്‍ക്ക് ഇരുവരെയും ഒരേപോലെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങള്‍ വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

2010 ല്‍ വിവാഹിതയായ നവ്യ സിനിമാ രംഗം വിട്ട് മുംബൈയിലേക്ക് പോയി. മറുവശത്ത് 2009 ല്‍ കാവ്യ വിവാഹിതയായെങ്കിലും കുറച്ച് കാലം മാത്രം ഈ ബന്ധം നിലനിന്നുള്ളു. വിവാഹമോചനത്തിന് ശേഷം സിനിമാ രംഗത്തേക്ക് കാവ്യ തിരിച്ച് വന്നു. 2017 ല്‍ ദിലീപിനെ രണ്ടാം വിവാഹം ചെയ്ത ശേഷമാണ് കാവ്യ അഭിനയ രംഗം വിട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം നവ്യ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയെങ്കിലും കാവ്യ തിരിച്ച് വരാന്‍ തയ്യാറായിട്ടില്ല.

ഒരേ കാലഘട്ടത്തില്‍ സിനിമാ രംഗത്ത് തിളങ്ങിയവരാണെങ്കിലും കാവ്യയും നവ്യയും തമ്മില്‍ അടുത്ത സൗഹൃദമില്ല. നേരത്തെ നേരെ ചൊവ്വെ എന്ന അഭിമുഖത്തില്‍ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളല്ല എന്ന് മാത്രം നവ്യ പറഞ്ഞു. കാവ്യയും നവ്യയും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന് ഒരു കാലത്ത് മലയാള സിനിമയില്‍ സംസാരമുണ്ടായിട്ടുണ്ട്.

എന്നാല്‍ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ നവ്യ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. കാവ്യയെപോലെ തന്നെ സ്‌നേഹിക്കുന്നില്ല എന്ന കോംപ്ലക്‌സ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നവ്യ. അങ്ങനെ തോന്നിയിട്ടില്ല. അത് മറ്റുള്ളവര്‍ക്കാണുള്ളത്.

നവ്യക്ക് അത്രയും ഫാന്‍സുണ്ടെന്ന് പലരും പലയിടത്തും സംസാരിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ വേറെയൊരാളുമായി താന്‍ സ്വയം താരതമ്യം ചെയ്തിട്ടില്ലെന്നും നവ്യ അന്ന് വ്യക്തമാക്കി. അതേസമയം തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും സിനിമാ രംഗത്ത് പ്രചരിച്ചിട്ടുണ്ടെന്നും നവ്യ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. തെറ്റിദ്ധാരണ വരാന്‍ കാരണം എന്താണെന്ന് അറിയില്ലെന്നും അന്ന് നവ്യ പറഞ്ഞു.

‘വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടായിരിക്കാം, അല്ലെങ്കില്‍ എന്റെ മുഖം കൊണ്ടായിരിക്കും. എന്തുകൊണ്ടാണെന്ന് പറയാനാവില്ല. സന്തോഷമുള്ള ഒരു കാര്യം ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന വ്യക്തിക്ക് എന്നില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഞാന്‍ ഡൗണ്‍ ടു എര്‍ത്ത് ആണെന്നതാണ്. ഒരു കാര്യം എനിക്ക് വളരെ ഉറപ്പുണ്ട്. സിനിമയില്‍ ഒരുപാട് പേര്‍ക്ക് ഒന്നും അറിയില്ലെന്നും ഞാന്‍ പാവമാണെന്നുമുള്ള അഭിനയമുണ്ട്’.

‘ഞാനെവിടെയോ വായിച്ചിട്ടുണ്ട്. എല്ലാ കാലവും എല്ലാവരെയും ഒരുപോലെ കബളിപ്പിക്കാന്‍ സാധിക്കില്ല. കാരണം എല്ലാത്തിനും മുകളില്‍ ഒരാള്‍ ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ കാലവും നമുക്ക് കബളിപ്പിക്കാന്‍ പറ്റില്ല. ജെനുവിനായി നില്‍ക്കുന്നതാണ് നല്ലത്,’ എന്നും നവ്യ പറഞ്ഞിരുന്നു. നവ്യയുടെ വാക്കുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

നടി അവസാനം പറഞ്ഞത് കാവ്യയെ ഉദ്ദേശിച്ചാണെന്നാണ് ഇവര്‍ വാദിക്കുന്നുന്നത്. കാവ്യ എല്ലാവരുടെയും മുന്നില്‍ കുറേക്കാലം നിഷ്‌കളങ്കയായി നിന്ന് അഭിനയിച്ചതാണെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. നടി ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് ഇങ്ങനെയൊരു വാദം ശക്തമായത്. കാവ്യയുടെ മുഖം മൂടി എന്നേ അഴിഞ്ഞു വീണതാണ്. പുറമേ പാവമായി നടിക്കുകയും ജീവിതത്തില്‍ വില്ലത്തിയുമാണ്. നവ്യ എപ്പോഴും ഒരേപോലെയാണ് തോന്നിയിട്ടുള്ളത്.

മിണ്ടാപൂച്ച കലമുടയ്ക്കും എന്നാണല്ലോ. മലയാളികള്‍ക്ക് എല്ലാം മനസിലായി കഴിഞ്ഞു, സത്യം പുറത്ത് വരും എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ദിലീപുമായുള്ള വിവാഹ ശേഷവും നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയും ഇത്രയേറെ സൈബര്‍ ആക്രമണം നേരിട്ട മറ്റൊരു നടിയും മലയാളത്തിലുണ്ടാകില്ല. വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലായിരുന്നു. അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തത്. ചിത്രങ്ങള്‍ പങ്കിടുമ്പോള്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്യാന്‍ നടി മറക്കാറില്ല. സൈബര്‍ ആക്രമണങ്ങളോടൊന്നും കാവ്യ പ്രതികരിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top