Connect with us

മലയാള സിനിമയുടെ ചിരിപ്പിക്കുന്ന വില്ലൻ വിടവാങ്ങി;നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ മരണവും ജീവിതവും..

Malayalam Articles

മലയാള സിനിമയുടെ ചിരിപ്പിക്കുന്ന വില്ലൻ വിടവാങ്ങി;നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ മരണവും ജീവിതവും..

മലയാള സിനിമയുടെ ചിരിപ്പിക്കുന്ന വില്ലൻ വിടവാങ്ങി;നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ മരണവും ജീവിതവും..

മലയാള സിനിമയുടെ ചിരിപ്പിക്കുന്ന വില്ലൻ വിടവാങ്ങി;നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ മരണവും ജീവിതവും..

മലയാള സിനിമയിലെ പൗരുഷത്തിന്റെ നേർക്കാഴ്ചയായിരുന്നു ക്യാപ്റ്റൻ രാജു. വില്ലനായി മലയാള സിനിമയിൽ അരങ്ങേറി ഏറെക്കാലം പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്ന ക്യാപ്റ്റൻ രാജു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് കൈ നിറയെ ഹാസ്യ കഥാപാത്രങ്ങളുമായാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം അന്തരിച്ചത്. 68 വയസായിരുന്നു.

വിമാന യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ചപ്പോളാണ് ക്യാപ്റ്റൻ രാജു കിടപ്പിലായത്. വിദേശത്ത് ചികിത്സ നടത്തിയതിനു ശേഷം , നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ചികിത്സ നടത്തിയെങ്കിലും അതിനും ഫലമുണ്ടായില്ല. കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ഇതിനിടെയാണ് മരണം. ജൂണിൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ ക്യാപ്റ്റൻ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

വിമാനത്താവളത്തിൽ നിന്നും പ്രാഥമിക ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ് കിംസ് ഒമാൻ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. മകന്റെ വിവാഹ ആവശ്യങ്ങൾക്കായാണ് ക്യാപ്റ്റൻ രാജുവും കുടുംബവും അമേരിക്കിയിലേക്ക് യാത്ര തിരച്ചത്. അബുദാബി വഴി ന്യൂയോർക്കിലേക്കുള്ള വിമാനമാണ് അബുദാബിയിൽ എത്തുന്നതിന് മുന്നോടിയായാണ് മസ്‌കറ്റിൽ അടിയന്തര ലാന്റിങ്ങ് നടത്തിയത്.

ക്യാപ്റ്റൻ രാജുവിന് വിമാനത്തിൽ നെഞ്ചുവേദനയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. അബുദാബിയിലിറങ്ങി ന്യൂയോർക്കിലേക്ക് മറ്റൊരു വിമാനത്തിൽ പോകാനിരുന്നതാണ്. അബുദാബിയിൽ എത്താൻ 20 മിനിറ്റു മതിയായിരുന്നെങ്കിലും അതിനു കാത്തുനിൽക്കാതെ വിമാനം അടിയന്തരമായി മസ്‌കറ്റിൽ ഇറക്കി. ശരീരത്തിന്റെ വലതുഭാഗത്താണു നേരിയ തളർച്ചയും. സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടം ഉണ്ടായി. ഈ പക്ഷാഘാതമാണ് ക്യാപ്ടൻ രാജുവിനെ ആരോഗ്യപരമായി തളർത്തിയത്.

അഞ്ഞൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ക്യാപ്റ്റൻ രാജു മലയാളത്തെ മാത്രമല്ല തെന്റെ സാന്നിധ്യം അറിയിച്ചത്. രാജു ഡാനിയൽ എന്ന ക്യാപ്റ്റൻ രാജു , മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1950 ജൂൺ 27നായിരുന്നു ജനനം. സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ൽ ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്‌കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാർച്ച്’ എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്‌നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ.

ട്വെന്റി -20 (2008), നസ്രാണി(2007), ഗോൾ (2007), ദി സ്പീഡ് ട്രാക്ക്(2007), ആന ചന്തം(2006), തുറുപ്പു ഗുലാൻ(2006), കിലുക്കം കിക്കിലുക്കം(2006), വർഗം(2006), സത്യം (2004), കൊട്ടാരം വൈദ്യൻ (2004), വാർ & ലവ് (2003), പട്ടാളം (2003),താണ്ഡവം (2002), ഷാർജ ടു ഷാർജ (2001), ഒരു വടക്കൻ വീരഗാഥ (1989) എന്നിവയാണ് അഭിനയിച്ച മറ്റ്‌ പ്രധാന ചിത്രങ്ങൾ.മാസ്റ്റർപീസാണ് അവസാന ചിത്രം .

lifestory of captain raju

More in Malayalam Articles

Trending

Recent

To Top