Connect with us

ചാലക്കുടിക്കാരൻ ചങ്ങാതി കാണാനുള്ള 8 കാരണങ്ങൾ !!!

Malayalam Articles

ചാലക്കുടിക്കാരൻ ചങ്ങാതി കാണാനുള്ള 8 കാരണങ്ങൾ !!!

ചാലക്കുടിക്കാരൻ ചങ്ങാതി കാണാനുള്ള 8 കാരണങ്ങൾ !!!

ചാലക്കുടിക്കാരൻ ചങ്ങാതി കാണാനുള്ള 8 കാരണങ്ങൾ !!!

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുകയാണ് , സെപ്റ്റംബർ 28 ന് .മണിയുടെ ഗുരുവായ വിനയനൊരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. പുതുമുഖമായ സെന്തിൽ , ഹണി റോസ് ,ധർമജൻ ,രമേശ് പിഷാരടി ,ജോയ് മാത്യു , സലിം കുമാർ,സുനിൽ സുഖദ , ജോജു ജോർജ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തിയേറ്ററുകളിലേക്ക് ഏതാണ് തയ്യാറെടുക്കുന്ന ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് പറയാൻ ചില കാരണങ്ങളുണ്ട് .

1 . ഗുരു ശിഷ്യന് നൽകുന്ന ആദരം

കലാഭവനിൽ കോമഡി കലാകാരനായിരുന്ന മണി , അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാൽ 1999 ൽ വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയയാണ് നായകനായി മണി അരങ്ങേറുന്നത്. രണ്ടു ദേശിയ പുരസ്കാരങ്ങൾ നേടിയ ചിത്രത്തിൽ കലാഭവൻ മണിക്ക് സ്പെഷ്യൽ ജ്യൂറി പുരസ്കാരവും ലഭിച്ചു. മണിക്ക് തന്റേതായൊരു ഇടം സിനിമയിൽ ഒരുക്കിയത് വിനയനാണ് . കലാഭവൻ മണിയുടെ സിനിമ ഗുരുവായ വിനയൻ മരണ ശേഷം ശിഷ്യന് നൽകുന്ന ആദരവാണ് ചാലക്കുടിക്കാരൻ ചങ്ങാതി .

2 . മണിയുടെ മരണം

അപ്രതീക്ഷിതമായൊരു മരണമാണ് കലാഭവൻ മണിക്ക് സംഭവിച്ചത്. അകാലത്തിൽ പൊലിഞ്ഞ മണിയുടെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഇപ്പോളും വ്യകതതയില്ലാത്ത ആ സംഭവത്തിന് മണിയെ അടുത്തറിയാവുന്ന വിനയൻ സിനിമയിൽ പുനസൃഷ്ടിച്ചിട്ടുണ്ട് .

3 . കലാഭവൻ മണിയുടെ ഗാനങ്ങൾ

നാടൻ പാട്ടുകളുടെ പ്രിയ തോഴനായിരുന്ന കലാഭവൻ മണി സിനിമയിൽ സജീവമായപോളും നാടൻ പാട്ടിന്റെ നൈർമല്യം കൈവിട്ടിരുന്നില്ല. അദ്ദേഹം തന്നെ രചിച്ചതും ആലപിച്ചതുമായ ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്ക് നല്കിയിട്ടാണ് കലാഭവൻ മണി വിടവാങ്ങിയത്. ആ ഗാനങ്ങളിൽ ചിലത് മണിയുടെ ശബ്ദത്തിൽ തന്നെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

4 . സിനിമ ലോകത്തെ ചില സംഭവങ്ങൾ

കലാഭവൻ മണി സിനിമയിൽ വന്ന സമയത്തും നായകനായപ്പോളും പലതരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. സൂപ്പർസ്റ്റാർ സിനിമകളും മണിയുടെ ചിത്രവും തുടങ്ങി ചില അണിയറകഥകൾ ചിത്രത്തിൽ ഉണ്ട് . മണിയുടെ നിറത്തിന്റെ പേരിൽ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടിമാരെ കുറിച്ചും മറ്റും സിനിമയിൽ പരാമര്ശിക്കുന്നുണ്ടോ എന്ന് ചിത്രം കണ്ടറിയണം .

5 . ധർമജൻ – പിഷാരടി

ടെലിവിഷൻ ഷോയിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ജോഡിയാണ്‌ ധർമജനും പിഷാരടിയും. ഇരുവരും ചിത്രത്തിന്റെ ഭാഗമാകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് . മണിയുടെ സുഹൃത്തായാണ് ധർമജൻ എത്തുന്നത്.

6 . കണ്ണീരല്ല , ചിരിമാത്രം

മണിയുടെ ബാല്യകാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ചാലക്കുടിയുടെ ഓട്ടോക്കാരനായി ജീവിച്ച മണി കഴിവ് കൊണ്ടാണ് സിനിമയിൽ എത്തിയത്. അന്ത്യവും വലിയൊരു ദുരന്തമായി . ഈ ബാല്യത്തിൽ ആരംഭിച്ച് അപ്രതീക്ഷിത മരണത്തിൽ അവസാനിക്കുന്ന ചിത്രമാണെങ്കിലും മണിയുടെ ചിരിപോലെ വളരെ നിറപ്പകിട്ടാർന്നതുമായ രീതിയിൽ ഒരു എന്റർടൈനറായാണ് വിനയൻ ചാലക്കുടിക്കാരൻ ചങ്ങാതി അണിയിച്ചൊരുക്കിയിരിക്കുന്നത്.

7 . ചാലക്കുടിയുടെ ചാരുത

മണിയിലൂടെയാണ് മലയാളികൾക്ക് ചാലക്കുടി പരിചയം. അത്രയധികം ആ നാടിനെ തന്റെ പാട്ടുകളിലൂടെ കലാഭവൻ മണി ലോകമറിയിച്ചിട്ടുണ്ട് . ആ നാടും അവിടുത്തെ നാട്ടുകാരും 500 ഓളം ഓട്ടോ തൊഴിലാളികളും സഹകരിച്ച ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.

8 . എല്ലാത്തിനും മേലെ , മണിയുടെ ജീവിതം

കലാഭവൻ മണിയുടെ ആരാധകരെ പറ്റി പറയുകയേ വേണ്ട. മലയാളത്തിൽ ആരംഭിച്ച് അന്യഭാഷയിൽ വമ്പൻ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച ചുരുക്കം പേരിലൊരാളാണ് കലാഭവൻ മണി . സംഭവ ബഹുലമായ ആ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ കാണാൻ ആ പേര് മാത്രം മതി.

highlights of Chalakudikaaran Changathy Movie

More in Malayalam Articles

Trending

Recent

To Top