Connect with us

പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെ; 22 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

News

പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെ; 22 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെ; 22 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെയെന്ന് വെളിപ്പെടുത്തി സഹമത്സരാര്‍ഥി ലെയ് ലാനി മാക്കോണി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്.

മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധി കര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെന്നും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലെയ് ലാനി വെളിപ്പെടുത്തി. മത്സരത്തില്‍ നടി സൗഹൃദം മുതലെടുത്തുവെന്നും ആരോപിച്ചു.

1999 ലും 2000 ലും ഇന്ത്യക്ക് ലോകസുന്ദരി പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണെന്നും ലെയ് ലാനി പറയുന്നു. മത്സരത്തില്‍ പ്രിയങ്കക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുത്തു.

ബ്രിട്ടീഷ് രാജകുമാരി മേഗന്‍ മെര്‍ക്കിളിന്റെ സൗഹൃദവും ഗുണം ചെയ്തു. മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ അന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. സ്വിംസ്യൂട്ട് റൗണ്ടില്‍ പ്രിയങ്കക്ക് മാത്രം വസ്ത്രധാരണത്തില്‍ അനുകൂല്യങ്ങള്‍ ലഭിച്ചവെന്നും ലെയ് ലാനി കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top