Connect with us

റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘വിക്രം’ ടെലിവിഷന്‍ പ്രീമിയര്‍ തുടങ്ങി

News

റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘വിക്രം’ ടെലിവിഷന്‍ പ്രീമിയര്‍ തുടങ്ങി

റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘വിക്രം’ ടെലിവിഷന്‍ പ്രീമിയര്‍ തുടങ്ങി

ഈ വര്‍ഷം ജൂണിന് പ്രദര്‍ശനത്തിനെത്തി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ഹാസന്റെ ഗംഭീര പ്രകടനം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ട് ബോക്‌സ് ഓഫീസിലും വിക്രം മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഏഷ്യാനെറ്റിലാണ് വിക്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ നടക്കുക. നവംബര്‍ 6 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ചാനലില്‍ സിനിമ സംപ്രേഷണം ചെയ്യും. അതേസമയം, വിഖ്യാതമായ ബുസന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ‘വിക്രം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ 14 വരെ നടന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓപ്പണ്‍ സിനിമാ കാറ്റഗറിയിലാണ് ‘വിക്രം’പ്രദര്‍ശിപ്പിച്ചത്.

കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരും വിക്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്ത സംവിധാനം സാന്‍ഡി.

അതേസമയം, കമല്‍ഹാസന്‍ – ഷങ്കര്‍ കൂട്ടുകൊട്ടില്‍ പുറത്തിറങ്ങി ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ഇന്ത്യന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിച്ചുവെങ്കിലും പകുതിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഒരിടവേളക്ക് ശേഷം അടുത്തിടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്.

More in News

Trending

Recent

To Top