Connect with us

ഐ സെഡ് യെസ്; പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, വിവാഹമായോ എന്ന് പ്രേക്ഷകർ

Actress

ഐ സെഡ് യെസ്; പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, വിവാഹമായോ എന്ന് പ്രേക്ഷകർ

ഐ സെഡ് യെസ്; പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, വിവാഹമായോ എന്ന് പ്രേക്ഷകർ

അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാർ, സ്റ്റാർ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ടമാർ പഠാർ വലിയ വിജയമായതിന് പിന്നാലെ ഫ്‌ലവഴ്‌സിലെ സ്റ്റാർ മാജിക്കിലും താരം എത്തിയത്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. മാത്രമല്ല, സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ തുറന്ന് പറയാറുണ്ട്.

നിരവധി ആരാധകരുള്ള ലക്ഷ്മിയോട് പ്രേക്ഷകർ ഇടയ്ക്കിടെ ചോദിക്കാറുമുണ്ട്. എപ്പോഴാണ് ലക്ഷ്മിയുടെ വിവാഹം എന്ന്. അതുകൊണ്ട് തന്നെ ലക്ഷ്മി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോ വളരെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഐ സെഡ് യെസ് എന്ന് എന്ന ക്യാപ്ഷൻ നൽകി, ഒരു വിദേശിക്ക് ഒപ്പമുള്ള ഫോട്ടോ തമ്പ്നെയിൽ വെച്ചാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതോടെ ലക്ഷ്മി പ്രണയത്തിലാണോ, വിവാഹം കഴിക്കാൻ പോവുകയാണോ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ലക്ഷ്മി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. എന്നീൽ വീഡിയോ പോലും എന്താണെന്ന് കാണാതെയാണ് പലരും കമന്റ് ചെയ്യുന്നത്. വീഡിയോ തുറന്നുനോക്കിയാൽ സംഭവം അതൊന്നുമല്ലെന്ന് മനസ്സിലാവും.

ഇപ്പോൾ ജോർജിയയിലാണ് ലക്ഷ്മി നക്ഷത്ര. അവിടെ റഷ്യൻ ബോർഡറിൽ ഒരു മഞ്ഞുമലയിൽ കുറച്ച് സമയം ചെലവിട്ട വിശേഷങ്ങളാണ് വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത്. സ്‌നോ സ്‌കൂട്ടറിൽ ലക്ഷ്മിയും വിദേശിയായ യുവാവും മഞ്ഞിലൂടെ റൈഡ് ചെയ്യുന്നതും കാണാം. ലക്ഷ്മി വാ നമുക്ക് പോകാം എന്ന് വിദേശിയെ പഠിപ്പിക്കുകയും അയാൾ അത് പറയുകയും ചെയ്യുന്നുണ്ട്.

ഞാൻ ശരിക്കും പോകാൻ പോവുകയാണ് ചിലപ്പോൾ എനിക്ക് ജോർജിയൻ പൗരത്വം കിട്ടിയേക്കും പുള്ളി 24 മണിക്കൂറും ലക്ഷ്മി നമുക്ക് പോകാം എന്ന് പറയുകാണ് എന്നാണ് ലക്ഷ്മി വീഡിയോയിൽ പറയുന്നത്. പുള്ളിയെ ഫോളോ ചെയ്യാമെന്ന് പറഞ്ഞത് കൊണ്ടാണ് റൈഡ് ഓഫർ ചെയ്തതെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാൽ എന്തിനാണ് ഐ സെഡ് എസ് എന്ന് ക്യാപ്ഷൻ നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഫോളോ ചെയ്യാം എന്ന് പറഞ്ഞപ്പോൾ‌ സമ്മതിച്ചതായിരിക്കാം ലക്ഷ്മി ഉദ്ദേശിച്ചത്. എന്തായാലും കുറച്ച് കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് തമ്പ്നെയിൽ. എന്നാൽ ഇക്കാര്യം ആരും കമന്റിൽ പറഞ്ഞിട്ടില്ല. കുറെകാലത്തിന് ശേഷം ലക്ഷ്മിയുടെ അടിപൊളി വീഡിയോ വന്ന സന്തോഷത്തിലാണ് അവർ. ആരാധകരുടെ ആ സന്തോഷം കമന്റുകളിൽ കാണാം.

മൂഡില്ലാതെ ഇരിക്കുന്നവർക്ക് നല്ല എനർജി കിട്ടും ലക്ഷ്മിയുടെ വീഡിയോ കാണുമ്പോൾ…. സൂപ്പർ മോളെ, ഒരുപാട് ഇഷ്ട്ടമാണ് ചിന്നുവിനെ. അത് പോലെ തന്നെ ചിന്നുവിന്റെ വീഡിയോയും, ലക്ഷ്മി എവിടെ പോയാലും പൊളി വൈബ് ആണ് ആരും കണ്ണുവെക്കാതിരിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മിക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
സുധിയുടെ മണം പെർഫ്യൂമാക്കിയ വീഡിയോയ്ക്ക് പിന്നാലെയാണ് വിമർശനം വന്നത്. വ്യൂസിവന് വേണ്ടിയാണ് ലക്ഷ്മി സുധിയുടെ വീഡിയോ ചെയ്യുന്നത് എന്നായിരുന്നു ഉയർന്ന വിമർശനം. എന്നാൽ സുധിയുടെ ഭാര്യ രേണു ലക്ഷ്മിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

More in Actress

Trending