Actress
കീർത്തി സുരേഷിന്റെ വിവാഹ വാർത്തയ്ക്ക് പിന്നാലെ വരനെ കുറിച്ച് തിരക്കി സോഷ്യൽ മീഡിയ; ആൻ്റണി തട്ടിൽ ആരെന്നോ!!
കീർത്തി സുരേഷിന്റെ വിവാഹ വാർത്തയ്ക്ക് പിന്നാലെ വരനെ കുറിച്ച് തിരക്കി സോഷ്യൽ മീഡിയ; ആൻ്റണി തട്ടിൽ ആരെന്നോ!!
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.
ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.
കഴിഞ്ഞ ദിവസമായിരുന്നു നടി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തെത്തിയത്. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവഹമെന്നാണ് റിപ്പോർട്ടുകൾ. ആൻ്റണി തട്ടിലാണ് വരൻ എന്നുമാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കീർത്തിയോ കുടുംബമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം അതായത് ഡിസംബറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ആൻ്റണി തട്ടിൽ ദുബായ് ആസ്ഥാനമായുള്ള വ്യവസായിയാണ്. അദ്ദേഹത്തിന് ജന്മനാടായ കൊച്ചിയിൽ അദ്ദേഹത്തിന് റിസോർട്ടുകളുടെ ഒരു ശൃംഖലയുണ്ട്. കീർത്തി സുരേഷിൻ്റെ ജന്മനാടായ ചെന്നൈയിലും ആന്റണിക്ക് രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സെലിബ്രിറ്റി അല്ലാത്ത പ്രൊഫൈൽ നിലനിർത്തുന്നയാളാണ് ആൻ്റണി.
എന്നാൽ ആന്റണിയെ കീർത്തിയുടെ സുഹൃത്തുക്കളും താരങ്ങളുമായ കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി, മാളവികാ മോഹനൻ, അപർണ ബാലമുരളി, മീരാ നന്ദൻ എന്നിവരും ഫോളോ ചെയ്യുന്നുണ്ട്. കീർത്തിയും ഫോളോ ചെയ്യുന്നതിനൊപ്പം കീർത്തിയുടെ പ്രൊഫൈൽ മാനേജ് ചെയ്യുന്ന ടീം ഉൾപ്പെടെ ആന്റണിയെ ഫോളോ ചെയ്യുന്നു എന്നാണ് വിവരം.
കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നുമാണ് വിവരം.
വൈകാതെ തന്നെ കുടുംബം ഇവരുടെ വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ വന്നിരുന്നു. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വന്നത്.
കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു. ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ ഈ വാർത്തകളോട് പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നടനുമായ സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ വാർത്തകളാണ് ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മലയാളത്തിൽ കരിയർ ആരംഭിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറി. മഹാനടി എന്ന തെലുങ്ക് ചിത്രം കീർത്തിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. ആ വേഷത്തിന് കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്‌ലിയാണ് കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിർമ്മിക്കുന്നത്. ബേബി ജോൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
