Connect with us

ജൂനിയർ കുഞ്ചാക്കോ എത്തിപ്പോയി ! 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ അച്ഛനായി !

Malayalam Breaking News

ജൂനിയർ കുഞ്ചാക്കോ എത്തിപ്പോയി ! 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ അച്ഛനായി !

ജൂനിയർ കുഞ്ചാക്കോ എത്തിപ്പോയി ! 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ അച്ഛനായി !

നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ അച്ഛനായി . വിവാഹിതനായി 14 വര്ഷങ്ങള്ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ആൺകുട്ടിയാണ് പിറന്നത്.

ഈ സന്തോഷം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നേരത്തേ വിവാഹ വാര്‍ഷിക പോസ്റ്റില്‍ തന്നെ ഇത്തരമൊരു സന്തോഷം വരാനിരിക്കുന്നതിന്റെ സൂചന താരം നല്‍കിയിരുന്നു. ഇത് ഏറെ സ്‌പെഷ്യലായ വാര്‍ഷികമാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ അന്ന് പറഞ്ഞത്.

ഭാര്യയോടുള്ള കരുതലിന്റെ പേരിലും കുടുംബത്തോടൊപ്പമുള്ള സമയം ചെലവഴിക്കുന്നതിന്റെ പേരിലും ഏറെ കയ്യടി നേടിയിട്ടുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. ദൂരേക്കുള്ള തന്റെ സിനിമാ യാത്രകളിലും മറ്റു യാത്രകളിലുമെല്ലാം ഭാര്യയെ കൂടെ കൂട്ടാന്‍ ചാക്കോച്ചന്‍ മടിക്കാറില്ല. അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന്‍ ഇടയ്ക്ക് ഒരു ഇടവേള കഴിഞ്ഞ് വീണ്ടും സിനിമയിലെത്തി സജീവമാകുകയായിരുന്നു.

kunjacko boban and priya blessed with baby boy

More in Malayalam Breaking News

Trending