Malayalam Breaking News
മോഹൻലാലും മമ്മൂട്ടിയുമല്ല വിജയ് സേതുപതിയുടെ അഭിപ്രായത്തിൽ മലയാളത്തിലെ മികച്ച നടൻ !
മോഹൻലാലും മമ്മൂട്ടിയുമല്ല വിജയ് സേതുപതിയുടെ അഭിപ്രായത്തിൽ മലയാളത്തിലെ മികച്ച നടൻ !
By
പെരുമാറ്റം കൊണ്ടും വിനയം കൊണ്ടും ആരാധകരുടെ ഹൃദയത്തെ കീഴടക്കിയ നടനാണ് വിജയ് സേതുപതി. തമിഴ്‌നാട്ടുകാരുടെ മക്കൾ സെൽവനായ വിജയ് സേതുപതി ഇപ്പോൾ മലയാളത്തിലും എത്തിയിരിക്കുകയാണ്. വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം ഇപ്പോള്‍ കൊച്ചിയിലുണ്ട്.
ജയറാം നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് വിജയ് സേതുപതി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ രസകരമായ മറുപടി ആണിപ്പോള്‍ വൈറല്‍.
മലയാളത്തില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്.
ആ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് ചോദിച്ച വിജയ് സേതുപതി ചൂണ്ടുകാണിച്ചത് ഉപ്പും മുളകിലെ അല്‍ സാബിത്തിനെ ആണ്. അല്‍ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നല്‍കുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു.
Vijay sethupathi about best actor in malayalam industry