Connect with us

അപ്പന്റെ സിനിമ കാണാന്‍ മകനെത്തി; ഈ ചെറുക്കന്‍ ഇത് എന്നാത്തിനുള്ള പുറപ്പാടാ? അവനെ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു..

Malayalam Breaking News

അപ്പന്റെ സിനിമ കാണാന്‍ മകനെത്തി; ഈ ചെറുക്കന്‍ ഇത് എന്നാത്തിനുള്ള പുറപ്പാടാ? അവനെ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു..

അപ്പന്റെ സിനിമ കാണാന്‍ മകനെത്തി; ഈ ചെറുക്കന്‍ ഇത് എന്നാത്തിനുള്ള പുറപ്പാടാ? അവനെ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു..

മകന്‍ പിറന്നത് മുതല്‍ കുഞ്ചാക്കോ ബോബന്‍ എന്ന അപ്പനും പ്രിയ എന്ന അമ്മയും സന്തോഷത്തിന്റെ കൊടുമുടിയിലാണ്. അവന്‍ പിറന്ന അന്ന് ചാക്കോച്ചന്‍ രണ്ട് കുഞ്ഞിക്കാലുകള്‍ സോഷ്യല്‍ മീഡിയയിലിട്ട് ആ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ കണ്‍മണിയെ ഇവര്‍ക്ക് കിട്ടിയത്. പിന്നീട് ഇസഹാക്ക് എന്ന പേരിട്ടത് പോലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബൈബിളില്‍ പറയുന്ന സാറക്കും എബ്രഹാമിനും തൊണ്ണൂറാം വയസ്സില്‍ ഉണ്ടായ മകനാണ് ഇസഹാക്ക്. തങ്ങള്‍ക്കും പതിനാല് വര്‍ഷത്തിന് ശേഷമാണല്ലോ മകനുണ്ടായത്.

അതിനാല്‍ അവനെ ഇസഹാക്ക് എന്ന് വിളിക്കുന്നു എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. പിന്നീട് അവന്റെ വളര്‍ച്ച ഓരോരോ ചിത്രങ്ങളായി കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരമാണ് ഈ ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ് ബുക്കില്‍ ഇസ്ഹാക്കിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എന്താണെന്ന് വെച്ചാല്‍ ആദ്യം കാണുമ്പോള്‍ നമുക്ക് കാര്യം പിടികിട്ടില്ല. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഇസ്ഹാക്ക് ഒരു തിയ്യേറ്ററിലാണ് ഇരിക്കുന്നതെന്ന് മനസ്സിലാകും.

മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആദ്യ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരാ ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു പേരുടെയും കരിയര്‍ ബെസ്റ്റ് ചിത്രമിതാണ് എന്നാണ് പുറത്തു വരുന്ന അഭിപ്രായം. ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആന്‍ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീല്‍ ഗുഡ് ചിത്രങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ ത്രില്ലര്‍ സിനിമയാണ് അഞ്ചാം പാതിരാ. ഇപ്പോള്‍ ചിത്രം കാണുവാന്‍ ചാക്കോച്ചന്റെ കുഞ്ഞുവാവ ഇസഹാക്കും എത്തിയിരിക്കുകയാണ്. ഇസഹാക്ക് തിയറ്ററില്‍ ഇരിക്കുന്ന ചിത്രം ചാക്കോച്ചന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത് .

പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയല്‍ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകള്‍ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികള്‍ക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍, ശ്രീനാഥ് ബാസി, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം.
മികച്ച തിയ്യേറ്റര്‍ പ്രതികരണം നല്‍കിയാണ് ചിത്രത്തിന്റെ ആദ്യ ദിനം കടന്ന് പോയത്.

മിഥുന്‍ മാനുവലിന്റെ ആറാം ചിത്രമായ അഞ്ചാം പാതിരായുടെ ട്രെയ്ലറും പോസ്റ്ററുകളും ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിപ്പിന് വിരാമമിട്ട്‌കൊണ്ട് ഇന്ന് പ്രദര്‍ശനത്തിനെത്തുകയായിരുന്നു. സെന്‍ട്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പരയില്‍ യാതൊരുവിധ തെളിവുകള്‍ അവശേഷിക്കാതെ സീരിയല്‍ കില്ലറുടെ ലക്ഷ്യം പോലും മനസ്സിലാക്കാന്‍ സാധിക്കാത്ത കഥാസന്ദര്ഭങ്ങളെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. അന്‍വര്‍ ഹുസൈന്‍ എന്ന പോലീസ് കണ്‍സല്‍ട്ടിങ് ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ടീമും സീരിയല്‍ കില്ലര്‍ തമ്മിലുളള ഒരു പോരാട്ടം തന്നെയാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കോമഡി ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള മിഥുന്‍ മാനുവലില്‍ നിന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു വേറിട്ട രചന തന്നെയാണ് അഞ്ചാം പാതിരായിലൂടെ സിനിമ പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുള്‍മുനയില്‍ ഇരുത്തുന്ന മേക്കിങ്ങും ഡയറക്ഷനും മിഥുന്‍ മാവുനല്‍ എന്ന സംവിധായകന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നു. മലയാളത്തില്‍ ഒരുപാട് ത്രില്ലറുകള്‍ ഇതിനുമുന്‍പ് വന്നിട്ടുണ്ടെങ്കിലും ഈ ജോണറില്‍ ഒരു പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.

കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് അഞ്ചാം പാതിരയില്‍ കാണാന്‍ സാധിച്ചത്. വളരെ സ്വാഭാവികമായി താരം ഉടനീളം മികച്ചു നിന്നു. പോലീസുകാരായി ജീനു ജോസഫ്, ഉണ്ണിമായയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സൈബര്‍ കുറ്റവാളിയുടെ വേഷത്തില്‍ ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രന്‍സ്, ഷറഫുദീന്‍, നന്ദന വര്‍മ്മ തുടങ്ങിയവര്‍ എല്ലാവരും തനിക്ക് ലഭിച്ച റോള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ ഇടയിലായിരിക്കും ഇനി മുതല്‍ അഞ്ചാം പാതിരായുടെ സ്ഥാനം. നിഗൂഢത ഉടനീളം നിറച്ചുകൊണ്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം പ്രേക്ഷകരേ ഓരോ നിമിഷം മുള്‍മുനയില്‍ ഇരുത്തുന്ന വേറിട്ട മേക്കിങ് ഒരു പുത്തന്‍ സിനിമ അനുഭവം സമ്മാനിക്കുന്നു.

kunchakko boban

More in Malayalam Breaking News

Trending

Recent

To Top