Connect with us

ആ നടന്റെ ഒരൊറ്റ വാക്കില്‍ എല്ലാം മാറിമറിഞ്ഞു; നടി ശാലിനിയ്ക്ക് അന്ന് സംഭവിച്ചത്!!!

Malayalam

ആ നടന്റെ ഒരൊറ്റ വാക്കില്‍ എല്ലാം മാറിമറിഞ്ഞു; നടി ശാലിനിയ്ക്ക് അന്ന് സംഭവിച്ചത്!!!

ആ നടന്റെ ഒരൊറ്റ വാക്കില്‍ എല്ലാം മാറിമറിഞ്ഞു; നടി ശാലിനിയ്ക്ക് അന്ന് സംഭവിച്ചത്!!!

മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനാണ് കമൽ. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം ജനുവരി 19 ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരു കാലത്ത് കമലിന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ. ഷൈന്‍ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്.

1999 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷം ചെയ്ത നിറം എന്ന സിനിമ സംവിധാനം ചെയ്തത് കമലാണ്. കുഞ്ചാക്കോ ബോബൻ-ശാലിനി ജോഡി തരംഗമാകുന്ന കാലത്താണ് ഈ സിനിമയും പുറത്തിറങ്ങുന്നത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. അടുത്ത സുഹൃത്തുക്കൾ ഒടുവിൽ പരസ്പരം പ്രണയത്തിലാകുന്നതാണ് സിനിമയുടെ പ്രമേയം. നിറം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്.

ശാലിനി തന്നെയായിരുന്നു റീമേക്കിലെ നായിക. ‘പിരിയാദ വരം വേണ്ടും’ എന്ന പേരിലാണ് ചിത്രം തമിഴിൽ റീമേക്ക് ചെയ്തത്. കുഞ്ചാക്കോ ബോബന് പകരം പ്രശാന്താണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. കമൽ തന്നെയായിരുന്നു സംവിധായകൻ.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നിറം എന്ന സൂപ്പര്‍ഹിറ്റ് സിനിമ തമിഴിലേക്ക് സംവിധാനം ചെയതിനെ കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിറം തമിഴിലേക്ക് എടുത്തപ്പോള്‍ അതിലെ ഒരു പാട്ട് സീനില്‍ ശാലിനി അഭിനയിച്ചിരുന്നില്ല. അതിന് കാരണം ആ സമയത്ത് അവരുടെ വിവാഹം നടന്‍ അജിത്തുമായി കഴിഞ്ഞിരുന്നു എന്നത് കൊണ്ടാണ്.

കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് എന്നെ വിളിച്ച് പറഞ്ഞിരുന്നു. വ്യക്തിപരമായി പുള്ളിയ്ക്ക് അതിലൊരു പ്രശ്‌നമുണ്ട്. അതുകൊണ്ട് ഒന്നും തോന്നരുതെന്നും എന്നോട് പറഞ്ഞിരുന്നു. പക്ഷേ ശാലിനിയുടെ കല്യാണത്തിന് മുന്‍പ് അത് എടുത്ത് തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. കുഞ്ചാക്കോ ബോബന് പകരം തമിഴില്‍ പ്രശാന്താണ് നായകനായി അഭിനയിച്ചത്. പ്രശാന്തും അജിത്തും തമ്മിലുള്ള ഈഗോ ക്ലാഷ് കൊണ്ടോ പ്രൊഫഷണല്‍ വൈര്യം കൊണ്ടായിരിക്കാം പ്രശാന്ത് ഡേറ്റ് തരാതെ നമ്മളെ കുറച്ച് പ്രശ്‌നത്തിലാക്കി.

കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിപ്പിക്കണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തോന്നിയിരുന്നു. നടി കല്യാണം കഴിച്ച് പോകുന്നതിന് മുന്‍പ് എങ്ങനെയും ഷൂട്ടിങ്ങ് തീര്‍ക്കാന്‍ വേണ്ടി ഡേറ്റ് തീരുമാനിച്ചാലും പ്രശാന്ത് അത് മാറ്റും. ഞങ്ങളുടെ ഭാഗമെങ്കിലും വേഗം എടുത്ത് തീര്‍ക്കൂ എന്ന് പറഞ്ഞ് ശാലിനിയും അവരുടെ പിതാവുമൊക്കെ ഞങ്ങളെ വിളിച്ച് നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ വന്നതോടെ ശാലിനിയുടെ കുറച്ച് സീനുകള്‍ ഒറ്റയ്ക്ക് എടുത്തു. ബാക്കി പ്രശാന്തിന്റെ ഡ്യൂപ്പിനെ വെച്ചിട്ട് ഒരു സീന്‍ തന്നെ ഷൂട്ട് ചെയ്തിരുന്നു. എന്നിട്ട് ശാലിനിയെ ഞാന്‍ പറഞ്ഞ് വിട്ടു. പക്ഷേ പാട്ടിലെ കുറച്ച് സീനുകള്‍ എനിക്ക് എടുക്കാന്‍ പറ്റിയില്ല.

അതിന്റെ ലൈറ്റും മറ്റ് സെറ്റപ്പൊന്നും റെഡിയാവാത്തത് കൊണ്ടാണ് അത് ചെയ്യാതെ വിട്ടത്. കല്യാണം കഴിച്ച് പോയാല്‍ പിന്നെ ശാലിനി അഭിനയിക്കില്ലെന്ന് പറഞ്ഞാല്‍ അഭിനയിക്കില്ല. ഞാനൊരിക്കല്‍ അജിത്തിനെ വിളിച്ച് നോക്കിയിരുന്നു. എന്തെങ്കിലും ഒരു സാധ്യതയുണ്ടോന്ന് ചോദിച്ചപ്പോള്‍ ഞാനാദ്യമേ സാറിനോട് പറഞ്ഞതല്ലേ, വെരി സോറിയെന്ന് പറഞ്ഞു. അത് കുഴപ്പമില്ല, ഞാന്‍ ശല്യപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. അതിന് ശേഷം പ്രശാന്ത് പെട്ടെന്ന് ഡേറ്റ് തരികയും ഷൂട്ടിങ് വീണ്ടും തുടങ്ങുകയും ചെയ്തു.

ശാലിനിയ്ക്ക് പകരം ഡ്യൂപ്പിനെ വെച്ചിട്ട് ബാക്ക് സീനുകളൊക്കെ എടുത്തു. അതിനൊപ്പം നിറത്തിലെ ചില സീനുകള്‍ ഞാന്‍ അതുപോലെ ഇതിലേക്കും എടുത്തിരുന്നു. പാട്ടിന് സെയിം കോസ്റ്റിയൂം തന്നെയാണ് ഇടിപ്പിച്ചത്. ഒരു സീനില്‍ ചാക്കോച്ചന്‍ ഇടയ്ക്ക് കയറി വരുന്നുണ്ട്. എന്ത് ചെയ്തിട്ടും അത് ഒഴിവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അന്ന് തിയേറ്ററില്‍ മാത്രമേ സിനിമ ആളുകള്‍ കാണുകയുള്ളു. ഇന്നത് യൂട്യൂബിലൂടെ ആളുകളൊക്കെ കണ്ടുപിടിച്ചു. എന്നിട്ട് സോഷ്യല്‍ മീഡിയയിലൂടെ ട്രോളായി പ്രചരിക്കും. ചാക്കോച്ചന്‍ അതില്‍ അഭിനയിച്ചിട്ടുണ്ടെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.

2000 ഏപ്രിൽ 24 നാണ് ശാലിനിയും അജിത്തും വിവാഹിതരായത്. ഇന്ന് പൂർണമായും കുടുംബ ജീവിതത്തിലേക്കാണ് ശാലിനി ശ്രദ്ധ നൽകുന്നത്. അനൗഷ്ക ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയുടെയും മക്കൾ. മക്കളുടെ ചിത്രങ്ങൾ നടി ഇ‌ടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

More in Malayalam

Trending