Connect with us

മോഹൻലാലിന് ഒപ്പം തന്നെ കയ്യടി നേടി മഞ്ജു വാര്യരും;പരിക്ക് പറ്റിയിട്ടും ഷൂട്ടിംഗ് പൂർത്തിയാക്കി ലേഡി സൂപ്പർ സ്റ്റാർ!

Malayalam Breaking News

മോഹൻലാലിന് ഒപ്പം തന്നെ കയ്യടി നേടി മഞ്ജു വാര്യരും;പരിക്ക് പറ്റിയിട്ടും ഷൂട്ടിംഗ് പൂർത്തിയാക്കി ലേഡി സൂപ്പർ സ്റ്റാർ!

മോഹൻലാലിന് ഒപ്പം തന്നെ കയ്യടി നേടി മഞ്ജു വാര്യരും;പരിക്ക് പറ്റിയിട്ടും ഷൂട്ടിംഗ് പൂർത്തിയാക്കി ലേഡി സൂപ്പർ സ്റ്റാർ!

മലയാള സിനിമയിലെ “കംപ്ലീറ്റ്ആക്ടർ മോഹൻലാലും, പ്രിയ നായിക ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും” മലയാളികളെ എന്നും അത്ഭുതപെടുത്തിയിട്ടേ ഉള്ളു.ഇപ്പോഴിതാ വീണ്ടും അങ്ങനെ ഒരുവാർത്തയാണ് പുറത്തെത്തുന്നത്.ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാലേട്ടന്റെ ബിഗ് ബ്രദർ മാത്രമാലാ കഴിഞ്ഞ മാസം സോഷ്യൽ മീഡിയ ഏറെ കയ്യടി കൊടുത്ത ഒരു സംഭവം ആയിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ജോലിയോട് കാണിച്ച ഡെഡിക്കേഷൻ.താൻ വീണു കയ്യിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടു പോലും നിർമ്മാതാവിനേയോ സംവിധായകനേയോ ബുദ്ധിമുട്ടിക്കാതെ നാല് ദിവസം തുടർച്ചയായി ആക്ഷൻ രംഗങ്ങൾ അഭിനയിച്ചു തീർത്തിട്ടാണ് മോഹൻലാൽ ശസ്ത്രക്രിയക്കായി പോയത്.പുതിയ ചിത്രമായ ബിഗ് ബ്രദർ എന്ന സിദ്ദിഖ് ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ഈ സംഭവം അരങ്ങേറിയത്. എന്നാലിപ്പോഴിതാ ലാലേട്ടന് ശേഷം ഇതേ ഡെഡിക്കേഷൻ കാണിച്ച മഞ്ജു വാര്യരും ഒരുപോലെ സോഷ്യൽ മീഡിയയുടെ അഭിനന്ദനം ഏറ്റു വാങ്ങുകയാണ്.അടുത്തിടെയാണ് മഞ്ജു അഭിനയിക്കുന്ന ചതുർമുഖം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ആക്ഷൻ രംഗം അഭിനയിക്കുന്നതിനിടെ തെന്നി വീണു നടിയുടെ കാലിനു പരിക്ക് പറ്റിയത്.

താരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ നിർദേശിച്ചത് മിനിമം ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് എന്നാൽ,മഞ്ജു പിറ്റേ ദിവസം തന്നെ സെറ്റിൽ എത്തുകയും പരിക്ക് വക വെക്കാതെ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കുകയായിരുന്നു.ചിത്രം നവാഗതരായ “രഞ്ജിത്ത് കമല ശങ്കർ, സലിൽ വി” എന്നിവർ ചേർന്ന് സംവിധാനം ചെയുന്നത്, കൂടാതെ രചന നിർവഹിച്ചിരിക്കുന്നത് അനിൽ കുമാർ, അഭയ കുമാർ എന്നിവർ ചേർന്നാണ്. മാത്രവുമല്ല യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലർ ആയാണ് ഒരുക്കുന്നത്.ഇങ്ങനെയുള്ള സംഭവങ്ങൾ അരങ്ങേറുമ്പോൾ സമകാലിക പ്രശ്നങ്ങൾ എടുത്തു പറയേണ്ടതുണ്ട്,കൂടാതെ മലയാളത്തിലെ മുതിർന്ന താരങ്ങൾ ആയ, സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ഇപ്പോഴും കാണിക്കുന്ന ഈ ആത്മാർപ്പണം പുതിയ തലമുറ കണ്ടു പഠിക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

about mohanlal and manju warrier

More in Malayalam Breaking News

Trending

Recent

To Top