Connect with us

ഭർത്താവുമായി പിരിഞ്ഞതിന് പിന്നിൽ ആ പെൺകുട്ടി; ബിഗ് ബോസ്സിൽ പൊട്ടിക്കരഞ്ഞ് ആര്യ!

Malayalam Breaking News

ഭർത്താവുമായി പിരിഞ്ഞതിന് പിന്നിൽ ആ പെൺകുട്ടി; ബിഗ് ബോസ്സിൽ പൊട്ടിക്കരഞ്ഞ് ആര്യ!

ഭർത്താവുമായി പിരിഞ്ഞതിന് പിന്നിൽ ആ പെൺകുട്ടി; ബിഗ് ബോസ്സിൽ പൊട്ടിക്കരഞ്ഞ് ആര്യ!

കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസ് 2 മലയാളം തുടങ്ങിയിരിക്കുകയാണ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥികളാണ് ഇക്കുറി ബിഗ് ബോസ്സിൽ മത്സരിക്കാനെത്തിയത്. ടെലിവിഷന്‍ ഷോകളിലും, സിനിമാ നടിയായും, അവതാരകയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആര്യ.

മറ്റു പല സിനിമാ നടിമാര്‍ക്കുമുള്ളതിനേക്കാള്‍ ആരാധകരും ആര്യയ്ക്കുണ്ട്. എപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ആര്യ കഴിഞ്ഞ ദിവസം പൊട്ടിക്കരയുകയായിരുന്നു ബിഗ്ബോസിലൂടെ
എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവുമായി വേർപിരിയുകയുമായിരുന്നു. ആ വേർപിരിയലിന്റെ എണ്‍പത്തഞ്ച് ശതമാനവും കാരണം തന്റെ തെറ്റുകളാണെന്ന് ആര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്

ആര്യയുടെ വാക്കുകൾ ഇങ്ങനെ

പിന്നീട് ഭര്‍ത്താവായ ആളുമായി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ പ്രണയം തുടങ്ങിയത്. പത്താം ക്ലാസിലെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അത് വീട്ടില്‍ അവതരിപ്പിച്ചു. ബിഎ സാഹിത്യം പഠിക്കാന്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുംമുന്‍പ് വിവാഹം നടന്നു. പതിനെട്ടാം വയസ്സിലായിരുന്നു എന്റെ കല്യാണം. ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് അപ്പോള്‍ ആവശ്യമായിരുന്നു. അങ്ങനെ മോഡലിംഗ് തുടങ്ങി. പിന്നീട് പരസ്യങ്ങളും സീരിയലുകളും ചെയ്തു. 2012ല്‍ ഒരു മകള്‍ ജനിച്ചു. ഞാന്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റ് കണ്ടിട്ടാണ് ‘ബഡായി ബംഗ്ലാവി’ലേക്ക് ക്ഷണം ലഭിക്കുന്നത്’, ആര്യ പറഞ്ഞു.

ദാമ്പത്യത്തിലെ താളപ്പിഴകള്‍ക്ക് 85 ശതമാനവും കാരണം തന്റെ തന്നെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണെന്നും ആര്യ പറഞ്ഞു. ‘ആ ലൈഫ് അങ്ങനെ ആയിപ്പോയതതാണ്. ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിട്ടുണ്ട്. വേര്‍പിരിയലിന്റെ സമയത്ത് പലരും ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ എന്തുകൊണ്ട് കുട്ടിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന്. എന്നാല്‍ ഞങ്ങള്‍ ചിന്തിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു. എന്നും തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരുന്നതിനേക്കാള്‍ രണ്ടിടത്താണെങ്കിലും സന്തോഷത്തോടെ കഴിയുന്ന അച്ഛനെയും അമ്മയെയും അവള്‍ കാണട്ടെ എന്ന് ഞങ്ങള്‍ കരുതി’, ആര്യ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് ഇത് വരെ സംസാരിച്ചിട്ടില്ലായിരുന്നു. സീരിയല്‍ നടി അര്‍ച്ചന സുശീലിന്റെ സഹോദരന്‍ രോഹിതാണ് ആര്യയുടെ ഭര്‍ത്താവ് എന്നു മാത്രമേ ആരാധകര്‍ക്ക് അറിവുള്ളായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിൽ താരം തുറന്നു പറച്ചിൽ നടത്തുകയാണ്

പാട്ടിനൊപ്പം കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ച് കൊണ്ടായിരുന്നു ആര്യയുടെ വരവ്. 2020 ലെ ഏറ്റവും വലിയ ഭാഗ്യം ബിഗ് ബോസ് ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്
നൂറ് ദിവസം ഏറ്റവും മിസ് ചെയ്യുന്നത് മകള്‍ റോയയെയാണ്. മകള്‍ സമ്മതിച്ച് കൊണ്ടാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ആര്യ പറയുന്നത്.

BIGG BOSS MAAYALAM

More in Malayalam Breaking News

Trending

Recent

To Top