Actor
കഥാപാത്രത്തിലേയ്ക്ക് കടന്നുകഴിഞ്ഞാൽ ആള് വേറെ ലൈനാണ്; ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
കഥാപാത്രത്തിലേയ്ക്ക് കടന്നുകഴിഞ്ഞാൽ ആള് വേറെ ലൈനാണ്; ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും. കൈനിറയെ ചിത്രങ്ങളുമായി തങ്ങളുടെ കരിയർ തിരക്കുകളിലാണ് താരങ്ങൾ. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
എനിക്ക് ഫഹദിനെ മുന്നിൽ കാണുമ്പോൾ പാച്ചിക്കയെ ആയിരുന്നു ഓർമ വന്നത്. വന്നുവന്ന് ഫഹദിനെയും പാച്ചിക്കയെയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ് അവരുടെ ഫീച്ചേഴ്സ് വരുന്നത്. തുടക്കത്തിൽ അങ്ങനെയുള്ള ചെറിയ ഇഷ്യു എനിക്ക് ഉണ്ടായിരുന്നു. പിന്നെ ഒരു കഥാപാത്രത്തിലേയ്ക്ക് കടന്നുകഴിഞ്ഞാൽ കുഴപ്പമുണ്ടാകില്ല. ആള് വേറെ ലൈനാണ് എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആദ്യമായിട്ടാണ് ഫഹദിന്റെ കൂടെ ഇങ്ങനെയൊരു സ്‌ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നത്. ടേക്ക് ഓഫിൽ ഞങ്ങൾക്കൊരു പാസിങ് ഷോട്ട് മാത്രമേ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂ. അതിൽ രണ്ടുപേർക്കും പരസ്പരം ഡയലോഗുകൾ ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയിൽ വരുമ്പോൾ വേറെ തന്നെയൊരു ഹാപ്പിനസാണ് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും തകർത്തഭിനയിച്ച ചിത്രമാണ് ബോഗെയ്ൻവില്ല. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ബോഗെയ്ൻവില്ല.
കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.