Malayalam
രണ്ടാം വരവില്‍ എനിക്ക് നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
രണ്ടാം വരവില്‍ എനിക്ക് നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോണ് കുഞ്ചാക്കോ ബോബന്‍. നടന് ഒരു ഘട്ടത്തില്‍ സിനിമയില്‍ വലിയ പരാജയങ്ങളാണ് ഏറ്റു വാങ്ങേണ്ടി വന്നത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പോയി എങ്കിലും തിരിച്ചു വരവില്‍ പ്രേക്ഷകരെ അമ്പരപ്പിച്ച വരവായിരുന്നു താരത്തിന്റേത്.
എടുത്ത ചിത്രങ്ങളെല്ലാം തന്നെ മികച്ചതും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ളവയും ആയിരുന്നു. എന്നാല്‍ തന്റെ തിരിച്ചു വരവിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചാക്കോച്ചന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘ഏറ്റവും രസകരമായ കാര്യം തിരിച്ചുവരവില്‍ എനിക്ക് നായികമാരെ കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. ഫീല്‍ഡില്‍ നിന്ന് മാറി നില്‍ക്കുകയാണ് മാര്‍ക്കറ്റില്ല അങ്ങനെ പല കാരണങ്ങള്‍ ഉണ്ടല്ലോ. ഒരുപാട് നായികമാരെ ഞാന്‍ വിളിച്ചിട്ട് അടുത്ത പടത്തില്‍ ചെയ്യാമെന്ന് ഒക്കെ പറയുമ്പോള്‍ വലിഞ്ഞ് നിന്നിട്ടുണ്ട്. അപ്പോള്‍ എനിക്ക് മാര്‍ക്കറ്റ് വാല്യൂ അത്രയേ ഉള്ളുവെന്ന് ഞാന്‍ മനസിലാക്കുന്നു’.
‘ചെറിയ വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചത് കൊണ്ട് വളരെ കുറച്ച് നേരത്തേക്കാണ് അത് തോന്നിയത്. പിന്നീട് അവരൊക്കെ സിനിമ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതിനോട് ഒന്നും ദേഷ്യം വെച്ച് പുലര്‍ത്തിയിട്ടില്ല. നല്ല ക്യാരക്ടര്‍സ് വരുകയാണെങ്കില്‍ അവരെ വിളിക്കാന്‍ ശ്രമിക്കാറുണ്ട്,’ എന്നും ചാക്കോച്ചന്‍ പറയുന്നു.
