Malayalam
സ്‌കൂളില്‍ പഠിച്ച കാലം തൊട്ടുള്ള എന്റെ ഐഡന്റിറ്റി കാര്‍ഡ്, എന്റെ യൂണിഫോം, എന്റെ എക്‌സാം പേപ്പേഴ്‌സ്, എല്ലാം ഇപ്പോഴും അച്ഛന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അച്ഛനെ എനിക്ക് മിസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല; കുഞ്ഞാറ്റ പറയുന്നു
സ്‌കൂളില്‍ പഠിച്ച കാലം തൊട്ടുള്ള എന്റെ ഐഡന്റിറ്റി കാര്‍ഡ്, എന്റെ യൂണിഫോം, എന്റെ എക്‌സാം പേപ്പേഴ്‌സ്, എല്ലാം ഇപ്പോഴും അച്ഛന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അച്ഛനെ എനിക്ക് മിസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല; കുഞ്ഞാറ്റ പറയുന്നു
മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്.
പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു.
മനോജ് കെ ജയനെ പോലെ തന്നെ അദ്ദേഹത്തിന്റെയും ഉര്‍വശിയുടെയും മകളായ കുഞ്ഞാറ്റയോടും പ്രേക്ഷകര്‍ക്ക് ഒരു ഇഷ്ടമുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഉര്‍വശിയുമായുള്ള വിവാഹബന്ധം മനോജ് കെ ജയന്‍ അവസാനിപ്പിച്ചതിന് ശേഷം മകള്‍ കുഞ്ഞാറ്റ അച്ഛനൊപ്പം ആയിരുന്നു. കുഞ്ഞാറ്റയുടെ എല്ലാ കാര്യങ്ങളും ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത് മനോജ് കെ ജയന്‍ ആയിരുന്നു. ഇപ്പോഴിതാ മകള്‍ അച്ഛനെ കുറിച്ച് വാചാലയാകുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്. മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു കുഞ്ഞാറ്റ ഇതേ കുറിച്ച് സംസാരിച്ചത്.
അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. അച്ഛനാണ് എന്നെ കുളിപ്പിച്ചതും പല്ലു തേപ്പിച്ചതും എല്ലാം. അച്ഛന് വണ്ടി ഓടിക്കാന്‍ പോലും ഒറ്റ കൈകൊണ്ട് ആകും. എന്നെ ഒരു കൈയ്യില്‍ വച്ച്, മറ്റൊരു കൈ കൊണ്ടാണ് അച്ഛന്‍ എല്ലാം ചെയ്യുന്നത്. അച്ഛന്‍ ഊണ് കഴിക്കുമ്പോള്‍, അച്ഛന്റെ മടിയില്‍ തല വച്ച് ഞാന്‍ കിടക്കും, ആ സമയമാണ് അച്ഛന്‍ കഴിക്കുന്നതും എനിക്ക് വാരി തരുന്നതും. കുഞ്ഞാറ്റ ഏഴാം കഌസില്‍ പഠിക്കുമ്പോള്‍ പങ്കിട്ട വീഡിയോ ആണ് ഇത്.
അടുത്തിടയ്ക്കാണ് ഞാന്‍ മറ്റൊരു പ്‌ളേറ്റില്‍ നിന്നും കഴിച്ചു തുടങ്ങിയത്. അച്ഛന്‍ അടുത്തിടെ എനിക്കൊരു സര്‍െ്രെപസ് തന്നു. ഡെലിവറി കഴിയുന്ന സമയം കുട്ടികളുടെ കൈയ്യില്‍ കെട്ടുന്ന ഒരു ബാന്‍ഡ് ഉണ്ട്. ഞാന്‍ ജനിച്ച സമയം എന്റെ കൈയ്യില്‍ കെട്ടിയിരുന്ന ബാന്‍ഡ് അച്ഛന്‍ എടുത്തു സൂക്ഷിച്ചു വച്ചിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് അത്ഭുതമായി. 1999 മുതല്‍ ഇന്ന് വരെ അത് സൂക്ഷിച്ചു വച്ചത് കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു പോയി എന്നും കുഞ്ഞാറ്റ പറഞ്ഞു.
സ്‌കൂളില്‍ പഠിച്ച കാലം തൊട്ടുള്ള എന്റെ ഐഡന്റിറ്റി കാര്‍ഡ്, എന്റെ യൂണിഫോം, എന്റെ എക്‌സാം പേപ്പേഴ്‌സ്, എല്ലാം ഇപ്പോഴും അച്ഛന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അച്ഛനെ എനിക്ക് മിസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല. അച്ഛന്‍ യൂ എസ്സില്‍ യൂ കെയിലും ഒക്കെ പോകുമ്പോള്‍ എനിക്ക് ഒരുപാട് മിസ് ചെയ്യാറുണ്ട്. അതും രണ്ടും മൂന്നും മാസം പോകുമ്പോഴാണ് കൂടുതല്‍ മിസ് ചെയ്യുന്നത്. ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട് അച്ഛന്‍ ഇങ്ങനെ പോകുമ്പോള്‍. ഇപ്പോള്‍ എനിക്കത് പ്രാക്ടീസ് ആയി. ഞാന്‍ അതൊക്കെ ഇപ്പൊ അഡ്ജസ്റ്റ് ചെയ്തു പോകുന്നുണ്ട്. ഇപ്പോഴും കുഞ്ഞാറ്റയ്ക്ക് ഒപ്പം തന്നെ മനോജ് ഉണ്ട്.
അച്ഛന്റെ പ്രിയ ഗാനത്തെ കുറിച്ചും കുഞ്ഞാറ്റ, മഴവില്‍ മനോരമ ഷോയിലൂടെ പറയുന്നുണ്ട്. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും കുഞ്ഞാറ്റ പറയുന്നതും മനോജിന്റെ കണ്‍കള്‍ നിറയുന്നതും ഒരുമിച്ചായിരുന്നു. എന്റെ ജീവിതത്തിലെ വലിയ നിധി, സൗഭാഗ്യം, എന്റെ കരിയര്‍, എന്റെ എല്ലാം എന്റെ മോളാണ് മനോജ് പറയുന്നു. കുഞ്ഞിലേ മുതലേ അവള്‍ എന്റെ ഒപ്പം തന്നെ ഉണ്ട്. ഷൂട്ടിങ് ഒക്കെ മോളുടെ കൂടെ ഇരിക്കാന്‍ വേണ്ടി ഒഴിവാക്കി വിട്ടിട്ടുണ്ട് എന്നും മനോജ് കെ ജയന്‍ പറയുന്നു.
പുറത്തൊക്കെ പോകുമ്പോള്‍ കുഞ്ഞു മാറി അപ്പുറത്തെ സീറ്റില്‍ ഇരിക്കില്ല. മോള്‍ എന്റെ മടിയില്‍ ഇരിക്കും, ഒറ്റ കൈ കൊണ്ടാണ് െ്രെഡവ് ചെയ്തിട്ടുള്ളത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മോളുടെ ദേഹത്തു വീഴാതെ ആണ് കഴിക്കാറ്. ആ ബാന്‍ഡ് അന്ന് കൊടുത്തപ്പോള്‍ മോള് വല്ലാതെ ഇമോഷണല്‍ ആയി. കുഞ്ഞിന്റെ ഡ്രസ്സ് ഒന്നും എനിക്ക് ആര്‍ക്കും കൊടുക്കാന്‍ ആകില്ല. ഇപ്പോഴും ഞാന്‍ അതെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നും വികാരാധീനനായി മനോജ് പറയുന്നു.
മദ്രാസിലെ ഫ്‌ലാറ്റില്‍ ഉള്ള സമയത്ത് ഞാന്‍ പാട്ടു പാടുമ്പോള്‍ മോള് ഡാന്‍സ് ചെയ്യുമായിരുന്നു. ഞാന്‍ ഇപ്പോഴും കുഞ്ഞിനോട് കൊഞ്ചിച്ചുള്ള വാക്കുകള്‍ മാത്രമേ ഉപേയാഗിക്കാറുള്ളൂ. അത് കേള്‍ക്കുമ്പോള്‍ ഇപ്പോ മോള്‍ക്ക് ഇച്ചിരി നാണം ഒക്കെ വരും, കൂട്ടുകാര്‍ കേള്‍ക്കും അച്ഛാ എന്ന് അവള്‍ പറഞ്ഞിട്ടുണ്ട് എന്നും മനോജ് വാചാലനാകുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കുഞ്ഞാറ്റ ഡിഗ്രി കംമ്പ്‌ലീറ്റ് ചെയ്തുവെന്നും പാര്‍ട്ടി ടൈം ജോലിക്ക് കയറിയെന്നും നടന്‍ പറഞ്ഞിരുന്നു.
