Connect with us

ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് ഈ സ്ത്രീയോട് നന്ദി; അമ്മയ്ക്ക് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന്‍

Social Media

അമ്മയ്ക്ക് പിറന്നാളാശംസകളുമായി മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍. അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആശംസ അറിയിച്ചത്. നാല് വര്‍ഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ പിറന്നാള്‍

‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍ക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരമായി നേരിട്ടു. ഭീകരമായ അവസ്ഥയിലും ഉറച്ച്‌ നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ അവര്‍ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല.

ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് ഈ സ്ത്രീയോടാണ് ഞാന്‍ നന്ദി പറയുന്നത്. പിറന്നാളാശംസകള്‍ അമ്മാ. ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത്കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകള്‍. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ അര്‍ഹിക്കുന്നു.’-ചാക്കോച്ചന്‍ കുറിച്ചു

Kunchacko Boban

More in Social Media

Trending

Recent

To Top