Connect with us

ചരിത്രത്തിൽ ആദ്യമായി സീരിയലിൽ വിധവാവിവാഹം; മൂന്ന് വലിയ മക്കൾ ഉള്ള സ്ത്രീയ്ക്ക് രണ്ടാം വിവാഹം; രോഹിത് സുമിത്ര വിവാഹം ഗംഭീരം ; കുടുംബവിളക്ക് സീരിയൽ റേറ്റിംഗ് കൂടും, കാരണം ഇത്!

serial story review

ചരിത്രത്തിൽ ആദ്യമായി സീരിയലിൽ വിധവാവിവാഹം; മൂന്ന് വലിയ മക്കൾ ഉള്ള സ്ത്രീയ്ക്ക് രണ്ടാം വിവാഹം; രോഹിത് സുമിത്ര വിവാഹം ഗംഭീരം ; കുടുംബവിളക്ക് സീരിയൽ റേറ്റിംഗ് കൂടും, കാരണം ഇത്!

ചരിത്രത്തിൽ ആദ്യമായി സീരിയലിൽ വിധവാവിവാഹം; മൂന്ന് വലിയ മക്കൾ ഉള്ള സ്ത്രീയ്ക്ക് രണ്ടാം വിവാഹം; രോഹിത് സുമിത്ര വിവാഹം ഗംഭീരം ; കുടുംബവിളക്ക് സീരിയൽ റേറ്റിംഗ് കൂടും, കാരണം ഇത്!

റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക് .ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം. വളര്‍ച്ചയുടേതായ ഘട്ടങ്ങള്‍ക്കിടെ സുമിത്രയ്ക്ക് പല പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരുന്നുണ്ട്.

കുടുംബത്തിലും ബിസിനസ് രംഗത്തുമുള്ള പ്രശ്‌നങ്ങളെ എങ്ങനെയാണ് സുമിത്ര തരണം ചെയ്യുന്നത് എന്നതാണ് പ്രാഥമികമായും പരമ്പര അന്വേഷിക്കുന്ന വിഷയം. സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കുന്ന പ്രശ്നങ്ങളെല്ലാം പരമ്പരയെ ഓരോ നിമിഷവും ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നുണ്ട്. ഭര്‍ത്താവായിരുന്ന ആളിന്റെ പുതിയ ഭാര്യയായ വേദികയില്‍ നിന്നും നേരിട്ട പല പ്രശ്‌നങ്ങളും സുമിത്രയെ തകര്‍ക്കാന്‍ ഉതകുന്നതായിരുന്നെങ്കിലും അവര്‍ അതിനെയെല്ലാം തന്ത്രപരമായി നേരിടുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സുമിത്രയുടെ പ്രധാന പ്രശ്‌നം മകളായ ശീതളിനെ ചുറ്റിപ്പറ്റിയുള്ളതാണ്. കോളെജില്‍ പോകുന്ന സുമിത്രയുടെ മകള്‍ ശീതള്‍ സച്ചിന്‍ എന്ന യുവാവുമായി പ്രണയത്തിലാവുകയാണ്. പ്രണയം നല്ല രീതിയില്‍ പോകുന്നതിനിടെയാണ് സച്ചിന്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണെന്ന വിവരം പുറത്താവുന്നത്.

സച്ചിന്‍ കാരണം ശീതളിന് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതായും വരുന്നുണ്ട്. എന്നാല്‍ ശീതള്‍ സച്ചിനിലേക്കുതന്നെ ഉള്‍വലിയുകയായിരുന്നു. സച്ചിന്‍ തെറ്റുകളില്‍നിന്നും മടങ്ങിവരും എന്ന വിശ്വാസത്തിലാണ് അവള്‍. എന്നാല്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതോടെ ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചു. പക്ഷെ സുമിത്രയുടെ വീട്ടുകാരില്‍ ചിലരും, സുമിത്രയുടെ സുഹൃത്തായ രോഹിത്തും ചേര്‍ന്ന് ശീതളിനേയും സച്ചിനേയും രക്ഷിച്ച് വീട്ടിലെത്തിക്കുകയാണ്.

https://youtu.be/_4rW5ZLQbEs

തിരുവോണ നാളിലെ ആഘോഷത്തിനിടെയാണ് ശീതളിനെ കാണാതായത്. വീട്ടിലെത്തുന്ന ശീതളിനേയും സച്ചിനേയും എല്ലാവരും പ്രശ്‌നക്കാരായാണ് കാണുന്നത്. സച്ചിന് ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും, ഇനി മുന്നോട്ടുള്ള യാത്രയില്‍ നല്ലവനായി മാറുമെന്നും എല്ലാവരും മനസ്സിലാക്കുന്നതോടെ, ഓണസദ്യയില്‍ സച്ചിനേയും കൂട്ടാം എന്ന തീരുമാനത്തിലാണ് എത്തുന്നത്. എന്നാല്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു ക്രിമിനലിനൊപ്പം ഓണമുണ്ണാന്‍ താന്‍ ഇല്ലായെന്നുപറഞ്ഞ് വേദിക വീട്ടില്‍നിന്നും ഇറങ്ങിപ്പോയി…

എല്ലാം ഒന്ന് കഴിഞ്ഞുവന്നപ്പോൾ സുശീല എന്നൊരു കഥാപാത്രം കൂടി എത്തിയിട്ടുണ്ട്. വേദികയ്ക്ക് കൂട്ടായി ആരെങ്കിലും ഒക്കെ വരണമല്ലോ അതാകാം പുതിയ കഥാപാത്രത്തിനെ കൊണ്ടുവന്നതിലെ ലക്‌ഷ്യം.

ഏതായാലും കഥ ഒരു ഒഴുക്കിൽ പെട്ട് മുന്നേറുമ്പോഴും കുടുംബവിളക്ക് ആരാധകർ പറയുന്നത്, മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു വിവാഹം ഇതാദ്യമായിരിക്കും. മൂന്ന് വലിയ മക്കൾ ഉള്ള സ്ത്രീ ഇങ്ങനെ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കാമോ എന്ന് ചോദിക്കുന്നവരും ഉണ്ടെന്നത് സത്യം.

എന്നാലും ഒന്നുറപ്പിച്ചു പറയാം , കുടുംബവിളക്കിലെ ഏറ്റവും വലിയ ആഘോഷം ആയിരിക്കണം ഈ കല്യാണം. മാറുന്ന കാലത്തിന്റെ സ്വന്തം സീരിയൽ കുടുംബവിളക്ക് .. പ്രോഗ്രസ്സീവ് ആയ കഥ എന്നെല്ലാമാണ് ആരാധകർ പറയുന്നത്.

ഈ സീരിയൽ ശരിക്കും ഒരു റിവൊല്യൂഷൻ ആണ് ആദ്യം വിധവാ പുനർവിവാഹം(സഞ്ജന) ഇപ്പോൾ വിവാഹമോചനം നേടിയ സ്ത്രീയുടെ വിവാഹം ഇതുവരെ ഈ സീരിയലിൽ നടന്ന ഏറ്റവും വലിയ ആഘോഷം ആവണം ഈ വിവാഹം, എന്നുള്ള കാര്യങ്ങളെല്ലാം ഓർമ്മപ്പെടുത്തുന്ന പ്രേക്ഷകരും ഉണ്ട്.

https://youtu.be/_4rW5ZLQbEs

about kudumkbavialkku

More in serial story review

Trending

Recent

To Top