Connect with us

പ്രണവിന്റെ മാത്രമല്ല , ദുൽഖർ സൽമാന്റെയും നായികയായി കല്യാണി പ്രിയദർശൻ !!

Malayalam Breaking News

പ്രണവിന്റെ മാത്രമല്ല , ദുൽഖർ സൽമാന്റെയും നായികയായി കല്യാണി പ്രിയദർശൻ !!

പ്രണവിന്റെ മാത്രമല്ല , ദുൽഖർ സൽമാന്റെയും നായികയായി കല്യാണി പ്രിയദർശൻ !!

പ്രണവിന്റെ മാത്രമല്ല , ദുൽഖർ സൽമാന്റെയും നായികയായി കല്യാണി പ്രിയദർശൻ !!

മലയാള സിനിമയിൽ നിന്നും ഒരുപാട് സഞ്ചരിച്ചു കഴിഞ്ഞു , ദുൽഖർ സൽമാൻ. തമിഴ് , തെലുങ്ക് , ഹിന്ദി തുടങ്ങി മിക്ക ഭാഷകളിലും തിരക്കിലാണ് ദുൽഖർ . അന്യഭാഷാ നടൻ എന്ന രീതിയിലല്ല മറ്റു ഭാഷയിൽ ദുൽഖർ സ്വീകരിക്കപ്പെടുന്നത് . മലയാളികളേക്കാൾ സ്വീകാര്യത , മറ്റു ഭാഷകളിൽ ദുല്ഖറിന് ലഭിച്ചു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴ് ചിത്രത്തില്‍ നായകനാവുകയാണ്.
‘വാന്‍’ എന്നാണ് നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ സെല്‍വകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്. ലിസി ലക്ഷ്മി, കൃതി കര്‍ബാന്ധ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ചേരും.

ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ രാ കാര്‍ത്തിക് പറഞ്ഞു. തമിഴ് കൂടാതെ മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.

klayani priyadarshan and dulqar salmans new movie van

More in Malayalam Breaking News

Trending