Connect with us

ആകെ 56000 സ്‌ക്രീനുകൾ; അതിൽ 47000 ത്തിൽ അധികം 3ഡി സ്‌ക്രീനുകൾ !! ചൈനയിൽ വമ്പൻ റിലീസിനൊരുങ്ങി രജനിയുടെ 2.0….

Malayalam Breaking News

ആകെ 56000 സ്‌ക്രീനുകൾ; അതിൽ 47000 ത്തിൽ അധികം 3ഡി സ്‌ക്രീനുകൾ !! ചൈനയിൽ വമ്പൻ റിലീസിനൊരുങ്ങി രജനിയുടെ 2.0….

ആകെ 56000 സ്‌ക്രീനുകൾ; അതിൽ 47000 ത്തിൽ അധികം 3ഡി സ്‌ക്രീനുകൾ !! ചൈനയിൽ വമ്പൻ റിലീസിനൊരുങ്ങി രജനിയുടെ 2.0….

47000 ത്തിൽ അധികം 3ഡി സ്‌ക്രീനുകൾ !! ചൈനയിൽ വമ്പൻ റിലീസിനൊരുങ്ങി രജനിയുടെ 2.0….

തലൈവർ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 ഇന്ത്യയിൽ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇത് വരെ കാണാത്ത ദൃശ്യവിസ്മയത്തോടെ ഒരുക്കിയ ചിത്രം കാണാൻ കുട്ടികളും മുതിര്ന്നവരും അടക്കം എല്ലാവരും മത്സരിച്ചാണ് തിയ്യേറ്ററിലെത്തുന്നത്. കഴിഞ്ഞ മാസം 29ന് തിയ്യേറ്ററിലെത്തിയ ചിത്രം ഒരാഴ്ച്ചക്കകം 600 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

ഇന്ത്യയിൽ മാത്രമല്ല ചൈനയിലും ഇനി രജനിയുടെ തേരോട്ടമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 47000 ത്തിലധികം 3ഡി സ്‌ക്രീനുകളിൽ ആണത്രേ ചിത്രം ചൈനയിൽ പ്രദർശനത്തിനെത്തുന്നത്. ചൈനീസ് അല്ലാത്ത മറ്റൊരു ഭാഷയിലുള്ള ചിത്രത്തിന് ചൈനയിൽ കിട്ടുന്ന ഏറ്റവും വലിയ റിലീസ് എന്ന റെക്കോർഡും ഇനി 2.0 ക്ക് സ്വന്തം.

ഇതോടെ ചിത്രത്തിന്റെ കളക്ഷൻ പിടിച്ചാൽ കിട്ടാതെ കുതിക്കുമെന്നുറപ്പാണ്. ട്രേഡ് അണലിസ്റ്റുകളുടെ കണക്കനുസരിച്ച് ഫൈനൽ കളക്ഷൻ എന്തായാലും രണ്ടായിരം കോടിക്ക് മുകളിൽ പോകുമെന്നറിയുന്നു. പതിനായിരത്തിലധികം തിയ്യേറ്ററുകളിൽ 56000 സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തും. അതിൽ 47000 3D സ്‌ക്രീനുകൾ. ഇന്ത്യൻ സിനിമയുടെ വളർച്ച നോക്കണേ..

2.0 massive release in China

More in Malayalam Breaking News

Trending

Recent

To Top