Actor
വാപ്പച്ചി തിരക്കുള്ള മനുഷ്യനും നടനുമായിരുന്നു, വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുന്നു; വാക്കുകൾ ശ്രദ്ധ നേടുന്നു
വാപ്പച്ചി തിരക്കുള്ള മനുഷ്യനും നടനുമായിരുന്നു, വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുന്നു; വാക്കുകൾ ശ്രദ്ധ നേടുന്നു
തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താന്‍ വളർന്നത്. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതിൽ അഭിമാനിക്കുന്നുവെന്നും ദുൽഖർ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. അഭിമുഖത്തിന്റെ പൂർണ്ണരൂപം നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്
“ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് ഞാൻ വളർന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളർന്നത്. എന്റെ ഭാര്യ അമാല്‍ വന്നപ്പോൾ കുടുംബം കൂടുതൽ വളർന്നു. എനിക്കിപ്പോൾ എന്റെ മകളുണ്ട്. ലോക്ക്ഡൗൺ സമയത്ത്, എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാർത്ഥത്തിൽ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്”, എന്ന് ദുൽഖർ പറയുന്നു. ഞാൻ എന്റെ വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുകയാണ്. “അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും” എന്നൊക്കെ ആരെങ്കിലും തന്നെക്കുറിച്ച് പറയുന്നത് കേട്ടാൽ വളരെയധികം സന്തോഷം തോന്നുമെന്നും ദുൽഖർ പറയുന്നു.
മമ്മൂട്ടിയുടെ റോഷാക്ക് തീയേറ്ററിൽ നിറഞ്ഞോടുകയാണ്. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്‍റണി. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്.
ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 23ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.