Connect with us

സണ്ണി ലിയോണിന്റെ നൃത്തപരിപാടിയ്ക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല

Actress

സണ്ണി ലിയോണിന്റെ നൃത്തപരിപാടിയ്ക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല

സണ്ണി ലിയോണിന്റെ നൃത്തപരിപാടിയ്ക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ബോളിവുഡ് നടി സണ്ണി ലിയോണ്‍. നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ നൃത്തപരിപാടിയ്ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ് കേരള സര്‍വ്വകലാശാല.

സര്‍വ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5നായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍വ്വകലാശാല വിസി ആണ് പരിപാടി നടത്തുന്നതിന് അനുമതി നിഷേധിച്ചത്.

പുറത്തു നിന്നുള്ളവരുട സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ അടിസ്ഥാനമാക്കിയല്ല വിസിയുടെ വിലക്കെന്നും പ്രത്യേക താല്‍പര്യമാണ് കാരണമെന്നും ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

More in Actress

Trending

Recent

To Top