Interviews
എന്റെ ആ രഹസ്യം അറിയാവുന്ന ഒരേ ഒരാളെ ഉള്ളൂ; അതെന്റെ ഭർത്താവാണ്….!! വെളിപ്പെടുത്തലുമായി കരീന കപൂർ
എന്റെ ആ രഹസ്യം അറിയാവുന്ന ഒരേ ഒരാളെ ഉള്ളൂ; അതെന്റെ ഭർത്താവാണ്….!! വെളിപ്പെടുത്തലുമായി കരീന കപൂർ
എന്റെ ആ രഹസ്യം അറിയാവുന്ന ഒരേ ഒരാളെ ഉള്ളൂ; അതെന്റെ ഭർത്താവാണ്….!! വെളിപ്പെടുത്തലുമായി കരീന കപൂർ
വിവാഹവും മാതൃത്വവും ഒക്കെ കഴ്ഞ്ഞ ശേഷവും അഭിനയരംഗത്ത് തിരിച്ചെത്തിയ കരീനാകപൂറിനെ കാണുമ്പൊൾ എല്ലാവര്ക്കും അത്ഭുതമാണ്. വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന അതേ സൗന്ദര്യം, അതേ യുവത്വം, അതേ ഊര്‍ജസ്വലത അവരില്‍ ഇപ്പോഴും പ്രകടമാണ് എന്നതാണ് അതിന് കാരണം. അമ്മയായി കഴിഞ്ഞിട്ടും അതീവ ഗ്ളാമറസായാണ് അവര്‍ ചിത്രീകരണരംഗത്ത് പ്രത്യക്ഷപ്പെട്ടത്.
ഈയിടെ ഒരഭിമുഖത്തിൽ ഈ ഗ്ളാമറിന്റെയും യുവത്വത്തിന്റെയും രഹസ്യം എന്താണെന്നും അത് അറിയാവുന്ന ഒരേ ഒരാൾ ആരാണെന്നും കരീന വെളിപ്പെടുത്തി. കരീനയുടെ ഭർത്താവും ബോളിവുഡ്ഡ് താരവുമായ സൈഫ് അലി ഖാന് മാത്രമേ ആ രഹസ്യം അറിയൂ എന്നാണ് കരീന പറഞ്ഞത്.
വിവാഹത്തിന് ശേഷം ഖാൻ എന്നത് പേരിനൊപ്പം വന്നു എന്നല്ലാതെ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നും, വിവാഹിതയാണ് എന്ന കാരണം കൊണ്ട് പരസ്യങ്ങളോ, സിനിമകളോ എനിക്ക് ലഭിക്കാതിരുന്നിട്ടില്ലെന്നും കരീന പറഞ്ഞു. നായികമാർക്ക് പ്രാധാന്യമുള്ള സിനിമകൾ ബോളിവുഡിൽ എന്നും ഉണ്ടായിട്ടുണ്ടെന്നും അതിപ്പോൾ മാത്രമുള്ള പ്രതിഭാസമല്ലെന്നും കരീന ഒരു ചോദ്യത്തിന് ഉത്തരമായി പറയുകയുണ്ടായി.
സൽമാൻ ഖാനെ കുറിച്ചും അദ്ദേഹവുമായുള്ള നല്ല ബന്ധത്തെ കുറിച്ചും വാചാലയാകാനും കരീന മറന്നില്ല. സൽമാൻ ഖാനെ വളരെ പണ്ടേ അറിയാമെന്നും, വളരെ ശാന്തനായ ഒരു വ്യക്തിയാണെന്നും കരീന പറഞ്ഞു.
Kareena Kapoor reveals a secret