Malayalam
‘മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല’, എന്റെ അമ്മയെ ചേച്ചി എന്നാണ് ഞാന്‍ വിളിക്കുന്നത്; കനി കുസൃതി
‘മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല’, എന്റെ അമ്മയെ ചേച്ചി എന്നാണ് ഞാന്‍ വിളിക്കുന്നത്; കനി കുസൃതി
മലയാളികള്‍ക്കേറെ സുപരിചിതയാണ് നടി കനി കുസൃതി. അഭിനയത്തില്‍ മാത്രമല്ല തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തിലും കനി ഒട്ടും പുറകിലല്ല. പിതാവ് മൈത്രേയനുമായും, അമ്മ ജയശ്രീയുമായുള്ള ഇടപെടല്‍ കൊണ്ട് കൂടി കനി ശ്രദ്ധേയയാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും, അച്ഛനും അമ്മയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കനി കുസൃതി.
ഇതിന് പുറമെ തന്റെ പ്രണയ ജീവിതത്തെ കുറിച്ചും, സിനിമയെ കുറിച്ചുമൊക്കെ കനി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. കുട്ടികാലത്ത് താനും കണ്വെന്ഷനാല് ആയി ചിന്തിക്കുന്ന ഒരാളായിരുന്നു എന്നാണ് കനി പറയുന്നത്.’
‘അച്ഛനും അമ്മയും ഒരിക്കലും ഞാന്‍ അവരെ പോലെ ആകണം എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്തോളൂ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നാടകത്തിലേക്ക് വന്ന ശേഷമാണ് ഇതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അല്ലേ മറ്റുള്ളവരെ എന്തിനാണ് ഇടപെടുന്നത് എന്ന് ചിന്തയൊക്കെ വന്നു തുടങ്ങിയത്.’
പിതാവ് മൈത്രേയനുമായുള്ള ബന്ധത്തെ കുറിച്ചും കനി കുസൃതി മനസ് തുറന്നു. ‘മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല. ഞാന്‍ മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത് അതേ ഫീല്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഒരു വാക്കിന്റെ അര്‍ത്ഥം ആ വാക്കും ആ മനുഷ്യനും തമ്മിലുള്ള ബന്ധമാണ്.’ കനി വ്യക്തമാക്കി.
‘എന്റെ അമ്മയെ ചേച്ചി എന്നാണ് ഞാന്‍ വിളിക്കുന്നത്. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന വേറെ ഒരുപാട് ആളുകള്‍ ഉണ്ടെങ്കിലും എന്റെ അമ്മയും ഞാന്‍ ജയശ്രീ ചേച്ചി എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയിലുള്ള ബന്ധം അത് അമ്മ മകള്‍ ബന്ധം ആയിരിക്കാം, ഫ്രണ്ട്ഷിപ്പ് ആയിരിക്കാം, സഹോദരി ബന്ധമായിരിക്കാം. അത് എന്താണെങ്കിലും ആ വിളിയില്‍ അനുഭവിക്കാന്‍ കഴിയും.’ എന്നും നടി ചൂണ്ടിക്കാട്ടി.
‘എനിക്ക് ഒരു 20-22 വയസിലൊക്കെ ഒരു കാര്യവുമില്ലാതെ പേടിയൊക്കെ തോന്നുമായിരുന്നു. ഇടയ്ക്ക് ഞാന്‍ പ്രഗ്നന്റ് ആണോ എന്നൊക്കെ എനിക്ക് വെറുതെ സംശയം തോന്നും. അടിപൊളി അമ്മയാണ്. ഒരിക്കല്‍ അമ്മയ്ക്ക് സര്‍ജറി ഒക്കെ ചെയ്തു കഴിഞ്ഞ് കിടക്കുന്ന സമയത്തും എനിക്ക് പ്രഗ്നന്റ് ആണോ എന്ന് ഡൗട്ട് വന്നു. എന്നാല്‍ അതിനെയൊക്കെ ഭയങ്കര ലൈറ്റായിട്ടാണ് കൈകാര്യം ചെയ്തിരുന്നത്’ എന്നും കനി കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രണയത്തെ കുറിച്ചും കനി മനസ് തുറക്കയുണ്ടായി. ‘ഞാനും ആനന്ദും തമ്മില്‍ ഒരു ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ആയിരുന്നില്ല. ഞങ്ങള്‍ അതിന് ശ്രമിച്ചിരുന്നു. ആനന്ദ് ഓപ്പണായിട്ടിരിക്കാന് ശ്രമിച്ചു. അങ്ങനെ ശ്രമിച്ചിട്ട് പറ്റാതെ വന്നപ്പോഴാണ് ഞങ്ങള്‍ ഒരു തീരുമാനമെടുത്തത്. എനിക്കത് പറ്റുന്ന ഒരാളാണ് ആനന്ദിന് അത് പറ്റത്തൊന്നുമില്ല.’ എന്നും നടി വ്യക്തമാക്കി.
