Connect with us

നടി സ്വാസിക വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തി നടി; വിവാഹം ഈ മാസം

Malayalam

നടി സ്വാസിക വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തി നടി; വിവാഹം ഈ മാസം

നടി സ്വാസിക വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തി നടി; വിവാഹം ഈ മാസം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ എത്തുന്നത്.

എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സീരിയല്‍ രംഗത്ത് വന്‍ ജനപ്രീതി നേടിയ ശേഷമാണ് നടി സ്വാസികയ്ക്ക് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാനായത്. ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്.

ഇപ്പോഴിതാ സ്വാസിക വിവാഹിതയാകാന്‍ പോവുകായണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് സ്വാസിക സംസാരിക്കുകയും ചെയ്തിരുന്നു. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരന്‍. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള പ്രേം മോഡലിംഗിലും സജീവമാണ്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും പ്രേം ജേക്കബ് അഭിനനയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വാസികയുടേയും പ്രേമിന്റേയും പ്രണയ വിവാഹമാണ്. ജനുവരി 26 നാണ് വിവാഹം നടക്കുക. തിരുവനന്തപുരത്ത് വച്ചായിരിക്കും വിവാഹം നടക്കുക. പിന്നാലെ 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കും. സ്വാസികയും പ്രേമും നേരത്തെ മനം പോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ അടുപ്പമാണ് പ്രണയത്തിലേക്ക് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസികയാകട്ടെ മൂവാറ്റുപുഴ സ്വദേശിയും. വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായി മാറിയിരുന്നു. തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറഞ്ഞിരുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതില്‍ നിര്‍ബന്ധമുണ്ട്.

കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നും സ്വാസിക പറഞ്ഞിരുന്നു. കൂടെ എന്റെയാെരാള്‍ വേണം. കല്യാണത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും സ്വാസിക പറഞ്ഞിരുന്നു. തന്റെ കല്യാണത്തിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്ക് ലിവിംഗ് ടുഗെദറിനോട് താല്‍പര്യമില്ലെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.

എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണമെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കന്‍ അക്കരെയായിരിക്കും. അപ്പൂപ്പന്‍ പുഴ കടന്ന് വരുമ്പോള്‍ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായര്‍ തറവാടുകളില്‍ അങ്ങനെയാണ് വിവാഹം നടന്നിരുന്നത്. ഇപ്പോള്‍ അങ്ങനെ വിവാഹമില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.

ഈ രീതിയില്‍ വിവാഹം ചെയ്യാന്‍ തനിക്ക് ആഗഹമുണ്ടെന്നും സ്വാസിക തുറന്നു പറഞ്ഞിരുന്നു. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. നേരത്തെയും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ കാല് തൊട്ട് വണങ്ങുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്നും വിവാഹശേഷം ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് താല്‍പര്യമെന്നും സ്വാസിക പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് താരത്തിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വരുന്നത്.

അടുത്തിടെ താരം ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്ത പരന്നിരുന്നു. ഈ അഭ്യൂഹത്തോട് പ്രതികരിച്ച് സ്വാസിക തന്നെ രംഗത്തെത്തിയിരുന്നു. കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രസകരമായി തോന്നിയ മികച്ച അഭ്യൂഹം ഏതാണ് എന്ന ചോദ്യത്തോടാണ് സ്വാസിക പ്രതികരിച്ചത്. താന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന കാര്യമാണ് തമാശയായി തോന്നിയത് എന്നാണ് സ്വാസിക പറയുന്നത്. കുറേ നാളുകളായി ഞാന്‍ അടുപ്പിച്ച് കേട്ട അഭ്യൂഹം ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഞങ്ങള്‍ ഇഷ്ടത്തിലാണ് എന്നുള്ളതാണ്. അത് എനിക്ക് നല്ല തമാശയായിട്ടുള്ള അഭ്യൂഹമായി തോന്നി’ എന്നാണ് സ്വാസിക പറഞ്ഞത്.

അതേസമയം, വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം ആണ് സ്വാസികയുടെ പുതിയ സിനിമ. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയ്ക്ക് പുറമെ ഗ്രേസ് ആന്റണിയും നായികയായെത്തുന്നുണ്ട്. സിനിമയുടെ ട്രെയ്‌ലര്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ജനുവരി 19 ന് റിലീസ് ചെയ്യും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top