Connect with us

20-ാം വയസിൽ ​ഗർഭിണിയാണെന്ന് തോന്നി, അമ്മയോട് പറഞ്ഞപ്പോൾ കുഴപ്പമില്ല അബോഷൻ ചെയ്യാമെന്നാണ് പറഞ്ഞത്, നിസാരമായിരുന്നു ആ മറുപടി; കനി കുസൃതി

Actress

20-ാം വയസിൽ ​ഗർഭിണിയാണെന്ന് തോന്നി, അമ്മയോട് പറഞ്ഞപ്പോൾ കുഴപ്പമില്ല അബോഷൻ ചെയ്യാമെന്നാണ് പറഞ്ഞത്, നിസാരമായിരുന്നു ആ മറുപടി; കനി കുസൃതി

20-ാം വയസിൽ ​ഗർഭിണിയാണെന്ന് തോന്നി, അമ്മയോട് പറഞ്ഞപ്പോൾ കുഴപ്പമില്ല അബോഷൻ ചെയ്യാമെന്നാണ് പറഞ്ഞത്, നിസാരമായിരുന്നു ആ മറുപടി; കനി കുസൃതി

തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞ് വാർത്തകളിൽ ഇടം നേടിയ താരമാണ് കനി കുസൃതി. പലപ്പോഴും കനിയുടെ വാക്കുകൾ സോഷ്യൽ മീഡയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് നടി. കനി പ്രധാന വേഷത്തിലെത്തിയ ഓൾ വി ഇമാജിൻ ആസ് ലെെറ്റ് എന്ന ചിത്രം ആഗോള തലത്തിൽ അംഗീകാരങ്ങൾ നേടിയിരുന്നു. പിന്നാലെ ഗേൾസ് വിൽ ബി ഗേൾസ് എന്ന സിനിമയും ഏറെ പ്രശംസ നേടി.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ മാതാപിതാക്കൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ആണ് നടി പറയുന്നത്. അവരെന്നോട് ഒരു കൂട്ടുകാരിയോടെന്നപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. ചെറുപ്പം മുതലെ അങ്ങനെയാണ്. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. അച്ഛനാണ് എന്നെ നോക്കിയിരുന്നത്.

വീട്ടിൽ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. 20-ാം വയസിൽ ​ഗർഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. പിരിയഡ്സാകാൻ വൈകുമ്പോഴാണ് ഈ തോന്നലുണ്ടാകാറ്. അത് അമ്മയോട് പറഞ്ഞിരുന്നു. അമ്മ തൈറോയ്ഡിന്റെെയും ​ഗർഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലുള്ള സമയമായിരുന്നു.

ആ സമയത്താണ് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞത്. എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് അമ്മ ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു. അതുകേട്ട അമ്മ കുഴപ്പമില്ലെന്നും അബോഷൻ ചെയ്യാമെന്നുമാണ് പറഞ്ഞത്. നിസാരമായിരുന്നു ആ മറുപടി എന്നാണ് കനി കുസൃതി അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.

അതേസമയം, അടുത്തിടെ ഒരിക്കൽ തന്റെ ലാപ്ടോപ്പിൽ ഒറ്റയ്ക്കുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനെക്കുറിച്ച് നടി പറഞ്‍ വാക്കുകളും വൈറലായിരുന്നു. എന്റെയടുത്ത് ഞാൻ സ്നേഹിക്കുന്ന പുരുഷനുണ്ട്, ഞാൻ നഗ്നയാണെങ്കിൽ എങ്ങനെയായിരിക്കും അപ്പോൾ ഇരിക്കുക. ഞാൻ ഒറ്റയ്ക്കാണെങ്കിൽ എങ്ങനെയായിരിക്കും ഇരിക്കുക എന്നെല്ലാം ചിന്തിച്ചു. അടച്ചിട്ടയിടങ്ങളിൽ വസ്ത്രമില്ലാത്തപ്പോൾ ഇന്ത്യൻ സ്ത്രീകൾ എങ്ങനെയാണ് ഇരിക്കുന്നതെന്നെല്ലാം ആലോചിച്ചു.

വീട്ടിൽ വെച്ച് എന്നെ സ്വയം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ടോയ്ലറ്റിൽ ഞാൻ പൂപ് ചെയ്യുകയായിരുന്നു. പിന്നീട് ആ ഫയലുകൾ ഡിലീറ്റ് ചെയ്തു. ആരുമില്ലാത്തപ്പോൾ ഞാനെങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയണമായിരുന്നു. ഒരു ആക്ടറെന്ന നിലയിൽ എനിക്ക് കൗതുകമുണ്ടായിരുന്നു.

ഈ ലാപ്ടോപ് വർക്ക് ചെയ്യാതായി. റിപ്പയറിന് കൊടുത്തു. തിരികെ ലഭിച്ചപ്പോൾ എക്സ്ക്ലൂസീവ് എന്ന ഫയൽ ഡെസ്ക്ടോപ്പിൽ കണ്ടു. ഞാൻ എക്സ്ക്ലൂസീവ് എന്ന വാക്ക് ഉപയോഗിക്കാറില്ല. എന്താണീ ഫയലിൽ എന്ന് നോക്കി. ഞാൻ ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം അതിലുണ്ട്. അവ പുറത്ത് വിടുമെന്ന് ഞാൻ കരുതി. പക്ഷെ ഞാനോ സുഹൃത്തുകളോ കണ്ടിട്ടില്ല. ഞാനത് കാര്യമാക്കുന്നില്ല.

സ്വന്തം നഗ്ന ചിത്രങ്ങൾ കൈവശം വെക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്ന് ആ സമയത്ത് ഞാൻ കരുതിയിരുന്നു. ഞാൻ മാതാപിതാക്കളോട് ചോദിച്ചു. അല്ലെന്ന് അവർ പറഞ്ഞു. നിനക്ക് കേസ് ഫയൽ ചെയ്യണോ എന്ന് ചോദിച്ചു. ഞാനത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞു.

പക്ഷെ അത് ആരുടെയെങ്കിലും ഫാന്റസിയുമാകാം. വീഡിയോകൾ പുറത്താകുമെന്ന ഭയം തന്നെ ആശങ്കപ്പെടുത്തിയതേയില്ലെന്ന് കനി വ്യക്തമാക്കി. താൻ സ്വയം ഷൂട്ട് ചെയ്ത വീഡിയോയാണ്. തന്റെ സമ്മതമില്ലാതെ മറ്റൊരാൾ ഷൂട്ട് ചെയ്തതായിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല തോന്നുകയെന്നും കനി കുസൃതി വ്യക്തമാക്കി.

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’അന്തരാഷ്ട്ര തലങ്ങളിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളികളായ കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത്. ശുചി തലതി രചനയും സംവിധാനവും നിർവഹിച്ച 2024 ൽ റിലീസായ ഡ്രാമ ഫിലിമാണ് ‘ഗേൾസ് വിൽ ബി ഗേൾസ്. കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ സ്കൂൾ കാലഘട്ടവും ജീവിതവും ആസ്പദമാക്കിയാണ് ചിത്ര പുറത്തെത്തിയത്.

More in Actress

Trending

Recent

To Top