Actress
ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. ചില കാര്യങ്ങൾ തെറ്റായിപ്പോകും. അതിൽ കുറ്റബോധം കൊണ്ട് ഇരിക്കില്ല ഞാൻ; വിവാഹമോചനത്തെ കുറിച്ച് മേഘ്ന വിൻസെന്റ്
ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. ചില കാര്യങ്ങൾ തെറ്റായിപ്പോകും. അതിൽ കുറ്റബോധം കൊണ്ട് ഇരിക്കില്ല ഞാൻ; വിവാഹമോചനത്തെ കുറിച്ച് മേഘ്ന വിൻസെന്റ്
നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചന്ദനമഴ’ എന്ന സീരിയിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും മേഘ്നയ്ക്ക് സാധിച്ചിരുന്നു.
താരം വിവാഹമോചിതയായതെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തന്റെ അടുത്ത സുഹൃത്തും നടിയുമായ ഡിംപൽ ടോണിയുടെ സഹോദരൻ ഡോൺ ടോണിയെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ ഡിവോഴ്സിനെ കുറിച്ച് തുറന്നുപറയുകയാണ് താരം.
ആരൊക്കെ സമാധാനിപ്പിക്കാൻ ഉണ്ടെങ്കിലും നമ്മൾക്ക് ഉള്ളിൽ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉള്ളിലുള്ള ആൾ ഒകെ ആയിരിക്കണം, പറയുന്ന കാര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും അംഗീകരിക്കാനുമൊക്കെ. 24 മണിക്കൂറും ലാളിക്കാനൊന്നും ആർക്കും പറ്റില്ല. തീരുമാനമെടുക്കേണ്ടതും സ്വയം തോന്നേണ്ടതും നമ്മൾ തന്നെയാണ്. ഇങ്ങനെ വീണ് കിടക്കാനുള്ള ഓപ്ഷൻ എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. ഓടിത്തന്നെയാവണം എന്ന സാഹചര്യം പലർക്കുമുണ്ടാകും.
നമ്മുക്ക് രണ്ട് ഓപ്ഷനാനുള്ളത്. ഒന്നുകിൽ കരഞ്ഞ് കൊണ്ട് ഡിപ്രഷനായി കിടക്കാം. അതല്ലെങ്കിൽ പല കാര്യത്തിലും എൻഗേജ് ചെയ്ത് മുന്നോട്ട് പോകാം. ഞാൻ സെക്കന്റ് ഓപ്ഷൻ തിരഞ്ഞെടുത്തു. ഒരുപാട് സമയമെടുത്തു. ഷോക്കായിരുന്നു. ആ ഡിപ്രഷൻ സ്റ്റേജിൽ കൂടെ പോയിട്ടൊക്കെ തന്നെയാണ് ഞാൻ കടന്ന് വന്നത്. എല്ലാവരേയും പോലെ അല്ലേ ഞാനും. രാവും പകലും ഇല്ലാതെ കരഞ്ഞിട്ടുണ്ട്. ആ സമയത്ത് ഒരു തമിഴ് സീരിയലാണ് ചെയ്ത് കൊണ്ടിരുന്നത്.
സീരിയലിൽ ഡയലോഗ് പറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്ത് പല തവണ ഞാൻ വീണുപോയിട്ടുണ്ട്. അതിൽ നിന്ന് പുറത്തുകടക്കുക വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എല്ലാവരും കല്യാണം കഴിക്കുമ്പോൾ ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിക്കില്ലല്ലോ. പ്രത്യേകിച്ച് എന്നെ പോലെ ഹോംലിയായൊരാൾ. എന്നെ വളർത്തിയത് അപ്പാപ്പനും അമ്മാമ്മയുമാണ്. അവരുടെ ചട്ടക്കൂടിൽ വളർന്നൊരു കുട്ടിയാണ് ഞാൻ. ചിന്തിച്ചിട്ട് കൂടിയില്ല ഇങ്ങനെയൊരു സാഹചര്യം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന്.
അതുകൊണ്ട് തന്നെ കഠിനമായിരുന്നു ആ സ്റ്റേജ്. അമ്മയായിരുന്നു എന്റെ കൂടെ ഈ സമയത്ത് ഉണ്ടായിരുന്നത്. അമ്മ സിംഗിൾ പാരന്റായിരുന്നു. അതാണ് ഞാൻ പറഞ്ഞത് ചിലർക്ക് വീണ് കിടക്കാനുള്ള ഓപ്ഷൻ ഇല്ലെന്ന്. അമ്മ വളരെ ശക്തയായ സ്ത്രീയാണ്. അമ്മ തന്നെയാണ് എന്റെ റോൾ മോഡൽ. അതുകണ്ടാണ് ഞാൻ വളർന്നത്.
നമ്മൾ ബെസ്റ്റായ കാര്യങ്ങളാണ് ജീവിതത്തിൽ തിരഞ്ഞെടുക്കുക. അത് അതുകൊണ്ട് പല കാര്യങ്ങളും തെറ്റായി പോയി എന്ന് പറയാനാകില്ല. ഇപ്പോഴുള്ള ഈ മേഘ്ന അതിൽക്കൂടെയൊക്കെ കടന്ന് വന്ന് പക്വതയായ ആളാണ്. ഒന്നുകിൽ ഒരു പാഠം ആയിരിക്കും ഓർമയായിരിക്കാം, അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്, തെറ്റാണെന്ന് പറയാനാകില്ല.
ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. ചില കാര്യങ്ങൾ തെറ്റായിപ്പോകും. അതിൽ കുറ്റബോധം കൊണ്ട് ഇരിക്കില്ല ഞാൻ, ആ തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കും.ഡിപ്രഷൻ സമയത്തൊക്കെ പലരോടും എന്റെ പ്രശ്നങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും കുറേ നാൾ കഴിഞ്ഞിട്ടാണ് എനിക്ക് മനസിലായത് നമ്മുക്ക് മാത്രമാണ് അത് ഫീലിങ്സ്. മറ്റുള്ളവർക്ക് അത് കഥ മാത്രമാണ്.
നമ്മൾ ജീവിച്ച തീർത്ത ഓരോ നിമിഷവും എങ്ങനെയായിരുന്നു എന്ന് നമുക്കല്ലേ അറിയൂ. അതൊരു പത്ത് മിനുട്ട് കെണ്ടോ അഞ്ച് മിനുട്ട് കൊണ്ടോ വിശദീകരിക്കാൻ പറ്റില്ല. വിശദീകരിച്ചാൽ പോലും അത് പത്ത് ശതമാനം പോലും ആളുകൾക്ക് മനസിലാവില്ല. അതുകൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് ഞാൻ പ്രതികരിക്കാതിരിക്കുന്നത്. ഇവിടെ ശരിതെറ്റുകൾ ചികയുന്നതിൽ കാര്യമില്ല. ഒരുപക്ഷെ മറ്റൊരു അവസരത്തിൽ ഞാൻ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയേക്കാം എന്നുമാണ് താരം പറഞ്ഞത്.