Actress
ഇനിയും വേദന സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നവൾ കരഞ്ഞു, അവളെ അവസാനമായി കണ്ടതിനെക്കുറിച്ച് ഓർക്കാൻ പോലും വയ്യ; ഉറ്റസുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് കീർത്തി സുരേഷ്
ഇനിയും വേദന സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നവൾ കരഞ്ഞു, അവളെ അവസാനമായി കണ്ടതിനെക്കുറിച്ച് ഓർക്കാൻ പോലും വയ്യ; ഉറ്റസുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് കീർത്തി സുരേഷ്
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്.
ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.
ഇപ്പോഴിതാ കീർത്തി സുരേഷ് പങ്കുവച്ചൊരു കുറിപ്പ് ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മാസം മുമ്പ് മ രണപ്പെട്ട തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചാണ് കീർത്തി പറയുന്നത്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താരം കുറിപ്പിൽ പങ്കുവെക്കുന്നത്. ഒരു മാസം മുമ്പാണ് കീർത്തിയുടെ കൂട്ടുകാരിയായ മനീഷ മ രണപ്പെടുന്നത്. ബ്രെയിൻ ട്യൂമറിനെ തുടർന്നായിരുന്നു അന്ത്യം. എട്ട് വർഷം രോഗാവസ്ഥ യോട് പൊരുതി നിന്നാണ് മനീഷ ഒടുവിൽ മ രണപ്പെടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ കുറച്ച് ആഴ്ചകൾ ഏറെ പ്രയാസകരമായിരുന്നു. എന്റെ കുട്ടിക്കാല സുഹൃത്ത് ഇത്ര വേഗത്തിൽ ഞങ്ങളെ വിട്ടു പോകുന്നത് വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല. 21-ാം വയസിൽ ബ്രെയിൻ ട്യൂമർ ബാധിതയായ അവൾ എട്ട് വർഷത്തോളം പോരാടി, കഴിഞ്ഞ മാസം വരെ. കഴിഞ്ഞ നവംബറിൽ അവൾ തന്റെ മൂന്നാമത്തെ സർജറിയ്ക്ക് വിധേയയാകുന്നത് വരെ അവളെ പോലെ മനോധൈര്യമുള്ള ഒരാളേയും ഞാൻ കണ്ടിട്ടില്ലായിരുന്നു.
അതിന് ശേഷം അവളോട് ദീർഘനേരം സംസാരിച്ചതാണ് അവൾക്കൊപ്പമുള്ള എന്റെ അവസാന ഓർമ്മ. ഇനിയും വേദന സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നവൾ കരഞ്ഞു. അവളുടെ മുന്നിൽ ഞാനെന്റെ വികാരങ്ങൾ അടക്കിപ്പിടിച്ചു നിന്നു. പക്ഷെ പുറത്തിറങ്ങിയതും ഞാൻ പൊട്ടിക്കരഞ്ഞു പോയി. കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രി വരാന്തയിലൂടെ കരഞ്ഞു കൊണ്ടാണ് ഞാൻ ഇറങ്ങിപ്പോയത്.
അവൾക്ക് ബോധമില്ലാത്തപ്പോൾ, അവളെ അവസാനമായി കണ്ടതിനെക്കുറിച്ച് പരാമർശിക്കാനേ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിക്കാൻ തുടങ്ങുക പോലും ചെയ്തിട്ടില്ലാത്ത, ലോകം കണ്ടിട്ടില്ലാത്ത, പൂർത്തിയാക്കാത്ത ഒരുപാട് സ്വപ്‌നങ്ങളുള്ള ഒരു കൊച്ചു പെൺകുട്ടിയ്ക്ക് ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന ചോദ്യം മാത്രമേ എനിക്ക് എന്നോട് തന്നെ ചോദിക്കാനുണ്ടായിരുന്നുള്ളൂ. ഇപ്പോഴും എനിക്ക് ഉത്തരമില്ല.
അവളെ നേരത്തെ തന്നെ കൊണ്ടു പോകാൻ മാത്രം ഗുരു തരമായിരുന്നു ട്യൂമ ർ. പക്ഷെ അവസാന ശ്വാസം വരെ അവൾ പോരാടി. കൃത്യം ഒരു മാസം മുമ്പാണ് നീ പോകുന്നത്. നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. മച്ചൂട്ടാ, ഇന്ന് നിന്റെ ജന്മദിനമാണ്. ഇന്നും എന്നും നിന്നെ ഓർക്കുന്നു.
നിരവധി പേരാണ് കീർത്തിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ വേദനയിൽ പങ്കുചേരുകയാണ് സോഷ്യൽ മീഡിയ. ബേബി ജോൺ ആണ് കീർത്തിയുടെ പുതിയ സിനിമ. ഈ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറുകയാണ് കീർത്തി. വരുൺ ധവാൻ ആണ് ചിത്രത്തിലെ നായകൻ.