Malayalam Breaking News
എല്ലാം സംഭവിക്കുന്നത് ഒരു കാരണത്തിന് വേണ്ടിയാണ്; ലച്ചുവിന്റ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ !!!
എല്ലാം സംഭവിക്കുന്നത് ഒരു കാരണത്തിന് വേണ്ടിയാണ്; ലച്ചുവിന്റ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ !!!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂഹി റുസ്തോഗി. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ഈ സുന്ദരിയുടെ മുഖം കണ്ടാല്‍ ആളെ മനസ്സിലാവാത്തവരായി ആരുമുണ്ടാവില്ല.
ഉപ്പും മുളകും എന്ന പരിപാടിയിലെ ലച്ചു പ്രേഷകരുടെ ഇഷ്ട താരമാണ്. ഇപ്പോഴിതാ ജൂഹി രുസ്തഗിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ജൂഹിയുടെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. എല്ലാം സംഭവിക്കുന്നത് ഒരു കാരണത്തിന് വേണ്ടിയാണെന്നാണ് ചിത്രത്തിൽ ജൂഹി രേഖപ്പെടുത്തിയിരിക്കുന്നത്.
ചെറിയ കണ്ണുകളും വെളുത്ത നിറവുമായതിനാല് ലച്ചുവിന് വെള്ളിമൂങ്ങ എന്നൊരു ഓമനപ്പേരും കൂടിയുണ്ട്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഈ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയുള്ള താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ജൂഹി.
juhi’s latest viral photo
