Connect with us

അച്ഛനെ പറ്റി പ്രിൻസിപ്പൽ മോശമായി സംസാരിച്ചു , ഞാൻ പഠനം നിർത്തി – അർജുൻ അശോകൻ

Malayalam Breaking News

അച്ഛനെ പറ്റി പ്രിൻസിപ്പൽ മോശമായി സംസാരിച്ചു , ഞാൻ പഠനം നിർത്തി – അർജുൻ അശോകൻ

അച്ഛനെ പറ്റി പ്രിൻസിപ്പൽ മോശമായി സംസാരിച്ചു , ഞാൻ പഠനം നിർത്തി – അർജുൻ അശോകൻ

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് അർജുൻ അശോകൻ.അച്ഛനെ പോലെ സിനിമയിൽ തിളങ്ങാൻ മാത്രമല്ല അര്ജുന് മോഹം. അഭിനയത്തിനൊപ്പം ബിസിനസ്സും സ്വന്തമായി നടത്തുകയാണ് അർജുൻ.

പഠനത്തെ പറ്റിയും ജീവിതത്തെ പറ്റിയുമൊക്കെ ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ അർജുൻ വ്യക്തമാക്കുന്നു. ബികോമിന് പഠിക്കുമ്പോൾ മൂന്നു സപ്പ്ളി ഉണ്ടായിരുന്നു. ഒരു സെമെസ്റ്ററിൽ തന്നെയാണ് മൂന്നെണ്ണം.

ഒരു കോളജിൽ നിന്ന് പഠനം നിർത്തിയാണ് അടുത്ത ഇടത്ത് ചേർന്നത്. ആദ്യത്തെ കോളജിൽ പ്രിൻസിപ്പൽ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ചു. അതോടെ അവിടുന്ന് നിർത്തി പോന്നു . അടുത്ത കോളജിൽ താടി വളർത്തിയത് കൊണ്ടാണ് പരീക്ഷ എഴുതാൻ സമ്മതിക്കാഞ്ഞത് .

എല്ലാവരും ഹരിശ്രീ അശോകന്റെ മോനായിട്ടും ഇങ്ങനെ തൊട്ട് നടന്നോ എന്നൊക്കെ പറഞ്ഞു. അച്ഛന് സപ്പ്ലിയുടെ കാര്യമൊന്നും അറിയില്ലായിരുന്നു. അച്ഛൻ എന്നോട് എം ബി എ ചെയ്യാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു , ആ പൈസ എനിക്ക് തന്നാൽ ഞാൻ ഒരു ബിസിനെസ്സ് ആരംഭിക്കാം , എന്നിട്ട് മാസം ലാഭം ഏല്പിക്കാം എന്ന്. അങ്ങനെ തുടങ്ങിയ ബിസിനെസ്സ് ഇപ്പോൾമൂന്ന് വിധത്തിൽ ഉണ്ട്. അർജുൻ പറയുന്നു .

arjun ashokan about harisree ashokan

More in Malayalam Breaking News

Trending

Recent

To Top