Connect with us

നമ്മുടെ കുറ്റങ്ങളും തെറ്റുകളും പറയാന്‍ കുറേപ്പേര്‍ കാണുമായിരിക്കും.. ഇത് എന്നെ കുറ്റം പറഞ്ഞു നടക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ്; ജിഷിൻ മോഹന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ.
ഏഷ്യനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിന്റെ തുടക്കം. അമ്മ, അമല, സുന്ദരി തുടങ്ങിയ സീരിയലുകളിലെ നെഗറ്റീവ് വേഷങ്ങളിലൂടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് സുരചിതനായി.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന സീരിയലിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെയ്ക്കുന്ന കുറിപ്പുകളെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ജിഷിൻ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കട്ട കലിപ്പിലാണ് പോസ്റ്റ്.

‘നമ്മുടെ കുറ്റങ്ങളും തെറ്റുകളും പറയാന്‍ കുറേപ്പേര്‍ കാണുമായിരിക്കും . പക്ഷെ നമ്മുടെ ശരികള്‍ പറയാന്‍ നമ്മള് മാത്രമേ കാണൂ. ഇതിപ്പൊ വായിക്കുമ്പോ ഈ കുറ്റം പറഞ്ഞു നടക്കുന്നവര്‍ വിചാരിക്കും , ഇത് അവരെക്കുറിച്ചാണ് പറയുന്നത് എന്ന്. അതേടാ തെണ്ടികളേ.. നിങ്ങളെക്കുറിച്ചു തന്നെയാണ് പറഞ്ഞത്. ഇത് എന്നെ കുറ്റം പറഞ്ഞു നടക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ്.. അവരെക്കുറിച്ചു മാത്രമാണ്’- എന്നാണ് ജിഷിന്റെ ക്യാപ്ഷന്‍.

പതിവ് പോലെ ജിഷിന്റെ ക്യാപ്ഷനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് ആരാധകര്‍ എത്തിയിട്ടുണ്ട്. എന്താണ് വിഷയം, ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത്, ഇതിപ്പോള്‍ ഇവിടെ പറയാന്‍ എന്താണ് കാര്യം എന്നൊക്കെ അറിയാത്തവരാണ് കുറേ ആളുകള്‍. ചിലര്‍ തങ്ങളുടെ അനുഭവത്തില്‍ നിന്നും വിശ്വസിച്ചവര്‍ ചതിച്ച കഥകള്‍ പറയുന്നു. ‘പിന്നില്‍ നിന്ന് കുത്തിയിട്ടും, ഒന്നും അറിയാത്തത് പോലെ തോളില്‍ കൈയ്യിട്ട് നടക്കുന്ന ചിലര്‍ ഉണ്ട്’ എന്നാണ് ഒരാളുടെ കമന്റ്.

More in Malayalam

Trending

Recent

To Top