Connect with us

ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം, ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും; വരദയ്ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ജിഷിൻ

Movies

ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം, ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും; വരദയ്ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ജിഷിൻ

ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം, ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും; വരദയ്ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ജിഷിൻ

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിയ താരജോയികളാണ് വരദയു ജിഷിനും. അമലയെന്ന പരമ്പരയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും. നടന്‍ എന്നതിലുപരിയായി ജിഷിന്‍ പങ്കുവെയ്ക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.

കൊറോണ കാലത്ത് ആർട്ടിസ്റ്റുകളുടെ ബുദ്ധിമുട്ടികളെ കുറിച്ച് വിവരിച്ച് ജിഷിൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ശ്രദ്ധനേടിയിരുന്നു. തമാശയായി ജിഷിന്‍ പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും അതിന് നല്‍കുന്ന ക്യാപ്ഷനുകളുമെല്ലാം സോഷ്യല്‍മീഡിയകളില്‍ തരംഗമാകാറുണ്ട്.

കന്യാദാനം എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വരദ യുട്യൂബ് വ്ലോ​ഗിങും യാത്രകളുമായി തിരക്കിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ജിഷിനും വരദയും വേർപിരിഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്. രണ്ടുപേരുടെയും സോഷ്യൽമീഡിയ പേജുകളിൽ ഇരുവരുടേയും കപ്പിൾ ഫോട്ടോകൾ കാണാതായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോയെന്ന എന്ന സംശയം ആരാധകർക്ക് വന്ന് തുടങ്ങിയത്.

പൊതുവെ കുടുംബത്തെ എപ്പോഴും ചേർത്ത് നിർത്താറുള്ള ജിഷിനെ വരദയുടെ വീഡിയോകളിലും കാണാതെയായി. ഏക മകനും വരദയ്ക്കൊപ്പമാണ് താമസം. സംശയങ്ങൾ വന്ന് തുടങ്ങിയതോടെ ആരാധകർ ഇതേ കുറിച്ച് രണ്ട് താരങ്ങളോടും ചോദിച്ചെങ്കിലും കൃത്യമായി മറുപടി ഇരുവരും പറയാൻ തയ്യാറായില്ല.

ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ് എന്നാണ് വരദ ഒരിക്കൽ പ്രതികരിച്ച പറഞ്ഞത്. ‘ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്.”ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ…. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’, എന്നാണ് വരദ പറഞ്ഞത്.

ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം വരദയ്ക്കൊപ്പമുള്ള സെൽഫി ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ. ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. മുന്നോറോളം സീരിയൽ നടിനടന്മാർ പങ്കെടുത്ത യോഗത്തിൽ വരദയും ഉണ്ടായിരുന്നു.

അവിടെ വെച്ചാണ് ജിഷിൻ വളരെ നാളുകൾക്ക് ശേഷം വരദയ്ക്കൊപ്പമുള്ള സെൽഫി പകർത്തിയത്.’കുറെപേർ ചോദിക്കാറുണ്ട്… എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തതെന്ന്?. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം.’

‘അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ… സുഖം തന്നെയല്ലേയെന്ന്…?. അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും… അതെ…സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ്… ചില ഉത്തരങ്ങളും…’, എന്നാണ് ജിഷിൻ വരദയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.


ഫോട്ടോ വൈറലായതോടെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ രണ്ടുപേരയും കൂടെ മോനയും കൂടി കാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സെലിബ്രിറ്റിയാകാനാ‍ൻ പോയതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്നായിരുന്നു മറ്റൊരു ആരാധകൻ കുറിച്ചത്. ഒരുമിച്ച് ഇതുപോലെ എപ്പോഴും മുന്നോട്ട് പോകാന്‍ അനുഗ്രഹം ഉണ്ടാവട്ടെയെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെയാണ് കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് വരദ വാങ്ങിയത്. അതിന്റെ ​ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോകൾ വൈറലായിരുന്നു. വരദയുടെ മാതാപിതാക്കളും മകനും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്. ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ വരദ പങ്കിട്ടപ്പോഴും ജിഷിനെ ക്ഷണിച്ചില്ലേയെന്ന് ആരാധകർ ചോദിച്ചിരുന്നു

More in Movies

Trending

Recent

To Top