Connect with us

ഈ ദിവസവും നിങ്ങൾ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്, ഓരോ തവണയും മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി ; കാവ്യയോട് മേക്കപ്പ്മാൻ

Movies

ഈ ദിവസവും നിങ്ങൾ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്, ഓരോ തവണയും മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി ; കാവ്യയോട് മേക്കപ്പ്മാൻ

ഈ ദിവസവും നിങ്ങൾ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്, ഓരോ തവണയും മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി ; കാവ്യയോട് മേക്കപ്പ്മാൻ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാലീന സുന്ദരിമാരിൽ ഒരാളാണ് നടി കാവ്യാ മാധവൻ ബാലതാരമായി അഭിനയ ജീവിതം തുടങ്ങി കൗമാര പ്രായത്തിൽ നായികാവേഷം കൈകാര്യം ചെയ്ത കാവ്യാ മാധവൻ ഒട്ടേറെ സിനിമകളെ സൂപ്പർഹിറ്റ് വിജയത്തിലെത്തിച്ചിട്ടുണ്ട്. നീളൻ മുടിയും ഭംഗിയുള്ള പുഞ്ചിരിയുമായി ബിഗ് സ്‌ക്രീനിൽ തെളിഞ്ഞ കാവ്യക്ക് ആരാധകരുടെ എണ്ണം വളരെ വലുതാണ്
ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. അതിനാൽ തന്നെ കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ.

“കാവ്യയ്‌ക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. അവരുടെ ഓരോ ഫീച്ചറുകൾക്കു മനോഹരമാണ്. ഫ്രഷ് മുഖത്തിനൊപ്പം തുറന്നിട്ട മുടിയിഴകളും. ഈ ദിവസവും നിങ്ങൾ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്. ഓരോ തവണയും മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി കാവ്യ,” എന്നാണ് ഉണ്ണി കുറിച്ചത്.. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറി.

ഏറ്റവും കൂടുതൽ ദിലീപിന്റെ നായികയായിട്ടാണ് കാവ്യ അഭിനയിച്ചത്. തെങ്കാശിപ്പട്ടണം, ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്, മീശമാധവൻ, സദാനന്ദന്റെ സമയം, റൺവേ, മിഴി രണ്ടിലും, കൊച്ചി രാജാവ്, ലയൺ, ചക്കര മുത്ത്, ഇൻസ്പെക്ടർ ഗരുഡ്, പാപ്പി അപ്പച്ചാ, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും തുടങ്ങി എന്നു തുടങ്ങി 21 ഓളം ചിത്രങ്ങളിലാണ് ദിലീപിനൊപ്പം കാവ്യ അഭിനയിച്ചത്.

മലയാളിതനിമയുള്ള നായികയായാണ് ആരാധകർ കാവ്യയെ വിശേഷിപ്പിക്കുന്നത്. ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കാവ്യ അഭിനയിച്ചത്.

പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ കാവ്യ സ്വന്തമാക്കി. 2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

More in Movies

Trending

Recent

To Top