Interviews
പിഷാരടിയെ പരിപാടിക്ക് വിളിക്കാനെന്ന് പറഞ്ഞ് ജയറാമിന്റെ കയ്യില്‍ നിന്ന് നമ്പർ വാങ്ങിയ പ്രവാസിയുടേത് വിചിത്രമായ ആവശ്യം !! ഭാര്യക്ക് പണി കൊടുത്ത് പിഷാരടി….
പിഷാരടിയെ പരിപാടിക്ക് വിളിക്കാനെന്ന് പറഞ്ഞ് ജയറാമിന്റെ കയ്യില്‍ നിന്ന് നമ്പർ വാങ്ങിയ പ്രവാസിയുടേത് വിചിത്രമായ ആവശ്യം !! ഭാര്യക്ക് പണി കൊടുത്ത് പിഷാരടി….
പിഷാരടിയെ പരിപാടിക്ക് വിളിക്കാനെന്ന് പറഞ്ഞ് ജയറാമിന്റെ കയ്യില്‍ നിന്ന് നമ്പർ വാങ്ങിയ പ്രവാസിയുടേത് വിചിത്രമായ ആവശ്യം !! ഭാര്യക്ക് പണി കൊടുത്ത് പിഷാരടി….
മിമിക്രി കലാകാരന്, നടന്, അവതാരകന്, സംവിധായകന് അങ്ങനെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച് മലയാളി മനസില്‍ ഇടംനേടിയ ആളാണ് പിഷാരടി. കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെ നായകനായാണ് പിഷാരടി സിനിമയില്‍ എത്തിയതെങ്കിലും മിമിക്രിയും സ്റ്റാൻഡ് അപ്പ് കോമഡിയുമാണ് താരത്തെ സ്റ്റാറാക്കിയത്. പിഷാരടിയും ധർമ്മജനും ചേര്‍ന്നുള്ള സ്റ്റേജ് പരിപാടികളെല്ലാം ലോകമെമ്പാടും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന് ശേഷമാണ് പിഷാരടിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. അപ്പോഴും മിമിക്രിയെ പിഷാരടി മറന്നില്ല. ചെറിയ സ്റ്റേജ് പ്രോഗ്രാം പോലും പിഷാരടി ഒഴിവാക്കിയില്ല. സംവിധായകനായ ശേഷവും അങ്ങനെ തന്നെയാണെന്ന് പിഷാരടിയുടെ ആദ്യ സിനിമയിലെ നായകന് ജയറാം പറയുന്നു. ഒരിക്കല്‍ ജയറാം ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോൾ ഒരു പ്രവാസി മലയാളി വന്നിട്ട് അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചു. ജയറാം അതിന് സമ്മതിച്ചു. അയാള്‍ ഏറെ സംസാരിച്ചത് ജയറാമിന്റെ പഞ്ചവര്‍ണതത്ത എന്ന സിനിമയെ കുറിച്ചും അതിന്റെ സംവിധായകന് പിഷാരടിയെ കുറിച്ചും ആയിരുന്നു.
പിഷാരടിയുടെ സ്റ്റേജ് ഷോകളും അവതാരകനായ പരിപാടികളും പ്രവാസി സുഹൃത്ത് മുടങ്ങാതെ കാണുമായിരുന്നു. പിഷാരടി പെണ്‍വേഷം കെട്ടി അഭിനയിച്ച പരിപാടി അയാള്‍ക്ക് ഏറെ ഇഷ്ടമായെന്നും ഇക്കാര്യം പിഷാരടിയെ കാണുമ്പോൾ പറയുമോ എന്ന് ജയറാമിനോട് ചോദിച്ചു. തീര്‍ച്ചയായും പറയാമെന്ന് ഉറപ്പ് നല്കി. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയപ്പോള്‍ പ്രവാസി പിഷാരടിയുടെ നമ്പർ ചോദിച്ചു. ജയറാം നല്കാന് മടിച്ചെങ്കിലും ഒരു പരിപാടിക്ക് വിളിക്കാനാണെന്ന് പറഞ്ഞപ്പോള്‍ കൊടുത്തു.
ആഴ്ചകള്‍ക്ക് ശേഷം പിഷാരടി ജയറാമിനെ വിളിച്ച് ചൂടായി, “ചേട്ടാ എന്നാ പരിപാടിയാണ് കാണിച്ചത്. ഇത്തരക്കാര്‍ക്കാണോ എന്റെ നമ്പർ കൊടുക്കുന്നത് ?! എന്ന് ചോദിച്ചു. “അത് പിന്നെ പരിപാടിക്കാണെന്ന് പറഞ്ഞത് കൊണ്ടാണ് കൊടുത്തതെന്ന്” ജയറാം മറുപടിയും പറഞ്ഞു.
“പരിപാടി എന്താണെന്ന് കേള്‍ക്കണോ ?! പ്രവാസി ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ട്. അത് ഇങ്ങിനെയാണ്. നാട്ടിലെത്തിയ അയാളും ഫാമിലിയും സുഹൃത്തുക്കളും വാഗമണ്ണിലേക്ക് ട്രിപ്പ് പോകുകയാണ്. ആ സമയം ഞാന്‍ പെണ്‍വേഷം കെട്ടി വൈറ്റിലയിൽ നിന്ന് കയറണം. അപ്പോള്‍ പ്രവാസി എന്റെ കൂടെ ഇരിക്കും. ഇടയ്ക്ക് തൊടുകയും തലോടുകയും ചെയ്യും. സ്വാഭാവികമായും ഭാര്യയ്ക്ക് ദേഷ്യം വരുമല്ലോ, അവള്‍ക്ക് നിയന്ത്രണം വിടുമ്പോൾ പിഷാരടി പെണ്‍വേഷം അഴിച്ച് മാറ്റണം. ഇതാണ് സര്‍പ്രൈസ്.”
ഇത് കേട്ടതും ജയറാമിന് ദേഷ്യംവന്നു. “നീ അയാള്ടെ നമ്പറിങ്ങ് തന്നെ, അവനെ ഇപ്പോ ശെരിയാക്കാം” , ജയറാം പ്രവാസിയെ വിളിച്ച് ചൂടായി. “നിങ്ങള്‍ പരിപാടിക്കെന്ന് പറഞ്ഞല്ലേ നമ്പർ വാങ്ങിയത്, എന്നിട്ട് ഇമ്മാതിരി പരിപാടിക്കാണോ വിളിക്കുന്നത് ?!” ” ചേട്ടാ നിങ്ങള്‍ എന്തായീ പറയുന്നത്, അയ്യായിരം രൂപയ്ക്ക് വരാമോന്ന് ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. പതിനായിരം തരാമെന്ന് വീണ്ടും പറഞ്ഞു. പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. എന്നാ ഇരുപതിനായിരം തരാമെന്ന് പറഞ്ഞു. പിഷാരടി സമ്മതിച്ചു. വന്ന് പരിപാടി കലക്കിയിട്ടാ പോയത്. ഭാര്യയും മക്കളും സുഹൃത്തുക്കളും ഒക്കെ വളരെ ഹാപ്പിയായിരുന്നു.” പ്രവാസി പറഞ്ഞ് തീര്‍ന്നപ്പോഴാണ് പിഷാരടി തനിക്കിട്ട് പണിതതാണെന്ന് ജയറാമിന് മനസിലായത്.
Jayaram about Ramesh Pisharody
