Malayalam
ചെയ്തത് വലിയ തെറ്റാണ്;ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയെ വിളിക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു!
ചെയ്തത് വലിയ തെറ്റാണ്;ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയെ വിളിക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു!
ഒറ്റ രാത്രികൊണ്ടാണ് പ്രിയ വാര്യർ തരംഗമായത്. കണ്ണിറുക്കിയാണ് ഇന്റർനാഷണൽ ക്രഷയി മാറിയതെങ്കിലും പിന്നീട് പ്രിയക്ക് ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിന് പുറത്ത് നിന്നും ലഭിച്ചു.ഇപ്പോളിതാ പ്രിയ വാര്യർക്കെതിരെ വന്ന ഒരു കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് എഴുതിയിരിക്കുന്നത് കന്നഡയിലെ പ്രമുഖ നടന് ജഗ്ഗേഷ് ആണ്.നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്നാണ് നടൻ കുറിച്ചിരിക്കുന്നത്.
ജഗ്ഗേഷിന്റെ വാക്കുകളിലേക്ക്…
‘ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയോ അല്ല അവര്‍. അനാഥരെ പോറ്റി വളര്‍ത്തിയ മദര്‍ തെരേസയുമല്ല. ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയാണിത്.
നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്മാലനന്ദ സ്വാമിജിയ്ക്കും ഒപ്പമാണ് അവള് വേദിയില്‍ ഇരുന്നത്. ഒക്കലിംഗ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ചടങ്ങായിരുന്നു അത്. നിരവധി പ്രതിഭകള്‍ക്ക് മുന്പില് കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? ചടങ്ങില്‍ നിന്നും വിട്ട് നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കപ്പെടുമായിരുന്നു’ എന്നുമാണ് ജഗ്ഗേഷ് കുറിച്ചത്.
പ്രിയയുടെ ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ടീസറിലൂടെയും പാട്ടിലൂടെയും ലഭിച്ച ആഗോള പ്രശസ്തി പ്രിയയ്ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ആദ്യം ലഭിച്ച വലിയ അംഗീകാരത്തിനും പിന്നീട് ലഭിച്ച ട്രോളുകള്‍ക്കും ശേഷം ഇപ്പോള്‍ വീണ്ടും പ്രിയയെ അഭിനന്ദിക്കുന്നവരും ട്രോളന്മാരുടെ ആക്രമണത്തെ തള്ളിപ്പറയുന്നവരും കൂടുകയാണ്.
jaggesh against priya varrier
