Connect with us

മറച്ചുവെക്കേണ്ടവ മറച്ച് വെക്കുന്നത് തന്നെയാണ് നല്ലത്, മാമാങ്കത്തിലെ ആ സസ്‌പെന്‍സ് ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ല;ഫേസ്ബുക് കുറിപ്പ് വൈറൽ!

Malayalam

മറച്ചുവെക്കേണ്ടവ മറച്ച് വെക്കുന്നത് തന്നെയാണ് നല്ലത്, മാമാങ്കത്തിലെ ആ സസ്‌പെന്‍സ് ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ല;ഫേസ്ബുക് കുറിപ്പ് വൈറൽ!

മറച്ചുവെക്കേണ്ടവ മറച്ച് വെക്കുന്നത് തന്നെയാണ് നല്ലത്, മാമാങ്കത്തിലെ ആ സസ്‌പെന്‍സ് ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ല;ഫേസ്ബുക് കുറിപ്പ് വൈറൽ!

ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിൽ മമ്മൂട്ടി മൂന്ന് വേഷപ്പകർച്ചയിൽ എത്തുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ വനിതയുടെ കവർ പേജിൽ വന്ന സ്ത്രൈണത ചിത്രം വളരെ പെട്ടന്നാണ് വയറലായത്.പെണ്ണഴകില്‍ മമ്മൂട്ടിയെന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയും ചിത്രം പങ്കുവെച്ചിരുന്നു.ഇതോടെ ചിത്രത്തിലെ വലിയൊരു സസ്പെൻസാണ് പൊളിഞ്ഞത്.മാത്രമല്ല വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ താരമൊരു വേഷം ചെയ്യ്യുന്നതായി മാമ്മൂട്ടീ സൂചനയും നൽകിയിരുന്നു.എന്നാൽ ഇപ്പോളിതാ ഈ ചിത്രം എപ്പോൾ പുറത്തു വിടേണ്ടിയിരുന്നില്ലന്നും അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേൽ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണമെന്നും കുറിക്കുകയാണ് ജിഷ്ണു ഗിരിജ ശേഖര്‍.തന്റെ ഫേസ്ബുക് പേജിലൂടെയാണ് വിഷ്ണു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

വിഷ്ണുവിന്റെ ഫേസ്ബുക് കുറിപ്പിങ്ങനെ …

മമ്മുക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു ഫോട്ടോ മാമാങ്കത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുകയുണ്ടായി. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ചിലതൊക്കെ മുൻവിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്ക്രീനിൽ കാണുമ്പോഴാകും ഭംഗി. അതാകും മികച്ച ആസ്വാദനം.. അത് തിരിച്ചറിഞ് പുറത്തു വിടില്ല എന്ന് പറഞ്ഞിരുന്ന നിര്‍മ്മാതാവ് ചിത്രം പുറത്തുവിട്ടതിലെ യുക്തി ഹൈപ്പ് ആണെന്ന് തോന്നുന്നുയെന്ന് പറഞ്ഞായിരുന്നു ജിഷ്ണു ഗിരിജ ശേഖര്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

എങ്കിൽ അവർ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ആ ചിത്രത്തിലൂടെ… പക്ഷെ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേൽ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. കുറച്ചുകൂടി പക്വത ആകാമായിരുന്നു.. ഇതിനൊക്കെ ശങ്കർ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികൾ. അയാളുടെ സിനിമയിലെ സർപ്രൈസുകൾക്ക് അയാൾ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും ഒരു പാഠപുസ്തകമാണ്.അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകർ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്.

മറച്ചുവെക്കേണ്ടവ മറച്ച് വെക്കുന്നത് തന്നെയാണ് നല്ലത്. അതിന് ആദ്യം പ്രേക്ഷകരുടെ പള്‍സ് അറിയണം. ഈ പ്രായത്തിലും അഭിനയത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന മമ്മുക്കക്ക് കയ്യടിച്ചേ മതിയാകുയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ പരിഭവക്കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ആരാധകരുള്‍പ്പടെ നിരവധി പേരാണ് കുറിപ്പ് ഷെയര്‍ ചെയ്തിട്ടുള്ളത്.

facebook post about mammootty new look in mamangam

More in Malayalam

Trending

Recent

To Top