Malayalam Breaking News
ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പ്ളീസ് – അപേക്ഷയുമായി ബാലഭാസ്കറിന്റെ സുഹൃത്ത്
ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പ്ളീസ് – അപേക്ഷയുമായി ബാലഭാസ്കറിന്റെ സുഹൃത്ത്
By
ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പ്ളീസ് – അപേക്ഷയുമായി ബാലഭാസ്കറിന്റെ സുഹൃത്ത്
വാഹനാപകടത്തെ തുടർനുണ്ടായ ബാലഭാസ്കറിന്റെയും മകളുടെയും വിയോഗം എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാൽ ദുഖകരമായ ഈ വർത്തക്കിടയിൽ ബാലഭാസ്കറിന്റെ മരണത്തെ ചുറ്റിപ്പറ്റിയും മറ്റും ഒട്ടേറെ ഊഹാപോഹങ്ങൾ വന്നിരുന്നു. ഇതിനെതിരെ ബാലഭാസ്കറിന്റെ സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണ്.
ഫെയ്‌സ്ബുക്കിലൂടെയാണ് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി ബാലഭാസ്‌കറിനെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇഷാന്‍ ആവശ്യപ്പെട്ടത്.
ഇഷാന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആരെയും ബുദ്ധിമുട്ടിക്കാതെ ,ആരെയും പാര വെക്കാത്ത ,ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം ,കഷ്ട്ടപാട് ,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവർക്കും മാതൃക ആയും,മാർഗദർശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കർ. വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകൾ ,വീഡിയോ എന്നിവ വന്നുതുടങ്ങി .കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരിൽ ഒരാളാണ് ബാലഭാസ്കർ എന്ന് നിസംശയം പറയുന്ന നമ്മൾ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ് , അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആൾ തന്നെയാണ് അദ്ദേഹം ഇപ്പോഴും ,കേവലം നിങ്ങളുടെ മഞ്ഞപത്ര വാർത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത് ,കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പ്ളീസ്
ishan about balabhaskars death